എട്ടുവര്‍ഷം മുമ്പ് വിരമിക്കാനിരുന്നെന്നു സേവാഗ്; കളിക്കളമൊഴിയുന്നതിനെ അന്നെതിര്‍ത്തത് സച്ചിനെന്നും താരം

മുംബൈ: ക്രിക്കറ്റില്‍നിന്നു 2007 ല്‍തന്നെ വിരമിക്കാന്‍ തീരുമാനിച്ചിരുന്നെന്നും അന്നു സച്ചിന്‍ തെന്‍ഡുല്‍കറുടെ എതിര്‍പ്പിനെത്തുടര്‍ന്നു തീരുമാനം മാറ്റുകയായിരുന്നെന്നും വീരേന്ദര്‍ സേവാഗ്. രണ്ടായിരത്തി ഏഴില്‍ ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തിലായിരുന്നു വിരമിക്കാനുള്ള തീരുമാനമെന്നും ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സേവാഗ് വ്യക്തമാക്കി.

എല്ലാ താരങ്ങളും തങ്ങളുടെ കരിയറിന്റെ നല്ല കാലത്തു വിരമിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. രാജ്യാന്തര ക്രിക്കറ്റില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തു വിരമിക്കാന്‍ കഴിയുകയായിരുന്നെങ്കില്‍ ഒരു പക്ഷേ, തനിക്ക് ഇതിനേക്കാള്‍ നല്ലൊരു വിടവാങ്ങല്‍ കിട്ടിയേനെ. രണ്ടായിരത്തിയേഴില്‍ താന്‍ വിരമിക്കാന്‍തീരുമാനിച്ചപ്പോള്‍ തന്റെ നന്മ ഓര്‍ത്താണ് സച്ചിന്‍ പിന്തിരിപ്പിച്ചത്. – സേവാഗ് പറഞ്ഞു.

2013 മാര്‍ച്ചില്‍ ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ട ശേഷം സേവാഗിന് രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് ഈ മാസം ഇരുപതിന് തന്റെ മുപ്പത്തിയേഴാം പിറന്നാള്‍ ദിവസം ക്രിക്കറ്റില്‍നിന്നു സേവാഗ് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. താന്‍ വിരമിച്ചതില്‍ കുടുംബം സംതൃപ്തമല്ലെന്നും തന്റെ രണ്ടു മക്കളും ദുഃഖിതരാണെന്നും സേവാഗ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News