യുവാക്കളുടെ എണ്ണം കുറയുന്നതു തടയാന്‍ ചൈന ഒറ്റക്കുട്ടി നയം മാറ്റി; ഇനി ദമ്പതികള്‍ക്കു രണ്ടു കുട്ടികളാകാം

ബീജിംഗ്: ജനസംഖ്യയില്‍ കാര്യമായ കുറവു വന്നതിന്റെ അടിസ്ഥാനത്തില്‍ ചൈനയില്‍ നിലവിലിരുന്ന ഒറ്റക്കുട്ടി നയം മാറ്റാന്‍ തീരുമാനം. ഇനി ചൈനയിലെ ദമ്പതികള്‍ക്കു രണ്ടു കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ അനുമതി നല്‍കുമെന്നു ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ബീജീംഗില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാലു ദിവസം നീണ്ടു നിന്ന യോഗത്തിലാണ് തീരുമാനം. പതിറ്റാണ്ടുകളായി ചൈനയില്‍ ദമ്പതികള്‍ക്ക് ഒന്നിലേറെ കുട്ടികള്‍ക്കു ജന്മം നല്‍കാന്‍ നിയമം അനുവദിച്ചിരുന്നില്ല. അടുത്തകാലത്തായി രാജ്യത്ത് യുവാക്കളുടെ എണ്ണത്തില്‍ കാര്യമായ കുറവു വന്നതിന്റെ അടിസ്ഥാനത്തില്‍ ഒറ്റക്കുട്ടി നയം മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു.

ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയില്‍ ഭൂരിഭാഗവും വൃദ്ധരാണ് ഇപ്പോഴുള്ളത്. യുവാക്കളില്‍തന്നെ സ്ത്രീകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. .യുവജനസംഖ്യാനുപാതത്തില്‍ എല്ലാ പുരുഷന്‍മാര്‍ക്കും വിവാഹം കഴിക്കാന്‍ മാത്രം സ്ത്രീകള്‍ ഇല്ലെന്ന കണക്കും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.മുപ്പത്തഞ്ചു വര്‍ഷം മുമ്പാ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ ഒറ്റക്കുട്ടി നയം ചൈന നടപ്പാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News