എഴുത്തുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ശാസ്ത്രജ്ഞനും; സിസിഎംബി മുന്‍ ഡയറക്ടര്‍ ഭാര്‍ഗവ പത്മ പുരസ്‌കാരം മടക്കി നല്‍കി

ചെന്നൈ: രാജ്യത്ത് അഴിഞ്ഞാടുന്ന സംഘപരിവാര്‍ ഭീകരതയ്ക്ക് എതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിലും പ്രതിഷേധിച്ച എഴുത്തുകാര്‍ക്കും ചലച്ചിത്രകാരന്മാര്‍ക്കും ഐക്യദാര്‍ഡ്യവുമായി ശാസ്ത്രജ്ഞനും. സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളികുലാര്‍ ബയോളജിയുടെ സ്ഥാപക ഡയറക്ടര്‍ ഭാര്‍ഗവയാണ് പുരസ്ാകരം തിരികെ നല്‍കുന്നത്. പത്മഭൂഷണ്‍ പുരസ്‌കാര ജേതാവും പ്രമുഖ ശാസ്ത്രജ്ഞനുമാണ് ഭാര്‍ഗവ.

നരേന്ദ്രമോദി സര്‍ക്കാരും സംഘപരിവാറും ചേര്‍ന്ന് ഏകാധിപതികളെപ്പോലെ സാധാരണക്കാരന്റെ ജീവിതത്തില്‍ വരെ ഇടപെടുകയാണ്. എന്ത് ഭക്ഷിക്കണമെന്നും എന്ത് ചെയ്യണമെന്നും അവര്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്കാണ് രാജ്യം പോകുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും ഭാര്‍ഗവ കുറ്റപ്പെടുത്തുന്നു.

രാജ്യത്തിന്റെ അഖണ്ഡതയേയും യുക്തിയേയും ശാസ്ത്രത്തേയുംവരെ അവര്‍ ചോദ്യം ചെയ്യുകയാണ്. ഭക്ഷണ സ്വാതന്ത്ര്യത്തില്‍ വരെ ഇടപെടുന്നത് ശരിയല്ലെന്നും ഭാര്‍ഗവ കുറ്റപ്പെടുത്തുന്നു. വിയോജിപ്പിനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണ് അവരുടെ നടപടികള്‍. അതിനാല്‍ പത്മഭൂഷണ്‍ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ തീരുമാനമെടുക്കുകയാണെന്നും ഭാര്‍ഗവ പറഞ്ഞു.

ജനാധിപത്യത്തിന് പകരം മതത്തിന്റെ കീഴിലുള്ള ഒരു ഏകാധിപത്യത്തിലേക്ക് ഈ രാജ്യം പോകാന്‍ ആരും ആഗ്രഹിക്കുന്നില്ല. സംഘപരിവാര്‍ ഫാസിസത്തില്‍ പ്രതിഷേധിച്ച് പുരസ്‌കാരം തിരിച്ചു നല്‍കാന്‍ നേരത്തെ എഴുത്തുകാരും കലാകാരന്മാരും ചലച്ചിത്രകാരന്മാരും തീരുമാനമെടുത്തു. ഇതിന് പിന്നാലെ പുരസ്‌കാരം മടക്കി നല്‍കാന്‍ തീരുമാനമെടുക്കുന്ന ആദ്യ ശാസ്ത്രജ്ഞനാണ് ഭാര്‍ഗവ. 1986ലാണ് ഭാര്‍ഗവയ്ക്ക് രാജ്യം പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News