ജലന്ധർ: ക്രിക്കറ്റ് താരം ഹർഭജൻ സിംഗിന്റെ വിവാഹ ചടങ്ങിനിടെ ബൗൺസേഴ്‌സ് മാധ്യമപ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ഗുർപീത്, നവ്‌ജോത്, കുൽദീപ്, ബബ്ബൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം.
ചടങ്ങുകളുടെ വീഡിയോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൗൺസേഴ്‌സാണ് ക്യാമറാമാനെ മർദ്ദിച്ചത്. ഇവർ മാധ്യമപ്രവർത്തകരുടെ ക്യാമറ തട്ടിയെടുത്തെന്നും പരാതിയുണ്ട്. തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ സംഘം പ്ലാസ്റ്റിക് കുപ്പി കൊണ്ട് മാധ്യമപ്രവർത്തകനെ മർദ്ദിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഹർഭജന്റെ വീടിനു മുന്നിൽ മാധ്യമപ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് ഹർഭജൻ ക്ഷമ ചോദിച്ചതിനെ തുടർന്നാണ് ഇവർ പിരിഞ്ഞു പോയത്.
ഇന്നലെയായിരുന്നു ഹർഭജനും ഗീതാ ബസ്‌റയും തമ്മിലുള്ള വിവാഹം നടന്നത്. ദില്ലിയിൽ നവംബർ ഒന്നു മുതൽ അഞ്ചു ദിവസം നടക്കുന്ന സൽകാര ചടങ്ങുകളിൽ പ്രമുഖർ പങ്കെടുക്കും. ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, യുവരാജ് സിംഗ് തുടങ്ങിയവരും ബോളിവുഡ് താരങ്ങളും പങ്കെടുക്കും.
Get real time update about this post categories directly on your device, subscribe now.
Discussion about this post