വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും ഭൂചലനം; 4.9 തീവ്രത; ആളപായമില്ല

ദില്ലി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും നേരിയ ഭൂചലനം. പുലർച്ചെ 3.45നാണ് 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അസാം, മേഘാലയ, ബംഗ്ലാദേശ്- ഇന്ത്യ അതിർത്തിപ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ചലനം പത്തു മുതൽ 12 സെക്കൻഡ് വരെ നീണ്ടു നിന്നെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസം പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 380 കടന്നു. രാജ്യത്ത് അതിശക്തമായ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here