ബാർ കോഴക്കേസ്; കേരളാ കോൺഗ്രസിൽ ഭിന്നത; മാണി നിയമ വകുപ്പെങ്കിലും ഒഴിയണമെന്ന് ഒരു വിഭാഗം

കോട്ടയം: ബാർ കോഴക്കേസിൽ വിജിലൻസ് കോടതി വിധി വന്നതോടെ മന്ത്രി കെഎം മാണിയുടെ രാജിയെച്ചൊല്ലി കേരളാ കോൺഗ്രസിൽ ഭിന്നത. നിയമവകുപ്പെങ്കിലും മാണി ഒഴിയണമെന്ന ആവശ്യവുമായി കേരളാ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. മാണിയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേരളാ കോൺഗ്രസിന്റെ ഉന്നതാധികാര യോഗം ഉടൻ വിളിച്ചുചേർക്കണമെന്ന് മുൻ എംഎൽഎ പിസി ജോസഫ് ആവശ്യപ്പെട്ടു.

ആരോപണം ഉയർന്ന സമയത്ത് തന്നെ അദ്ദേഹം രാജിവെച്ചിരുന്നെങ്കിൽ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. വിഷയം പാർട്ടി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാണിക്കും പി.ജെ ജോസഫിനും കത്തയക്കുമെന്ന് പി.സി ജോസഫ് പറഞ്ഞു.

എന്നാൽ തുടരന്വേഷണം നടന്നാലും, തനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചാലും രാജിവയ്ക്കില്ലെന്ന നിലപാടാണ് മാണി പരസ്യമായി അറിയിച്ചത്. ഇതും പാർട്ടിക്കുള്ളിൽ രൂക്ഷവിമർശനത്തിന് ഇടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News