ബാർ കോഴയിൽ ജനത്തിന്റെ പണം കൊണ്ട് സർക്കാർ അപ്പീൽ പോകുന്നത് മര്യാദയല്ല; കോഴ പണം കൊണ്ട് മാണി അപ്പീൽ പോകട്ടെയെന്ന് വിഎസ്

തിരുവനന്തപുരം: ബാർ കോഴക്കേസിൽ വിജിലൻസ് കോടതി വിധിക്കെതിരെ മന്ത്രി കെഎം മാണി ജനങ്ങളുടെ പണം കൊണ്ട് അപ്പീൽ പോകുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ. സർക്കാർ ഖജനാവിലെ പണം കൊണ്ട് മാണി അപ്പീലിന് പോകുന്നത് മര്യാദയല്ലെന്നും ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയ പണം കൊണ്ടാണ് മാണി അപ്പീൽ നൽകേണ്ടതെന്നും വിഎസ് പറഞ്ഞു.

അതേസമയം, വിധിന്യായത്തിൽ വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിനെതിരായ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് വകുപ്പ് ഹർജി നൽകും. എന്നാൽ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്നും തീരുമാനമായി. നിയമോപദേശം ലഭിച്ചതിനെത്തുടർന്നാണ് ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here