ടേക്ക് ഓഫിന് തൊട്ടുമുമ്പ് ഇന്ധനം ചോര്‍ന്നു വിമാനത്തിനു തീപിടിച്ചു; നൂറിലേറെ യാത്രക്കാരെ രക്ഷിച്ചു; വീഡിയോ കാണാം

plane

ഫോര്‍ട്ട് ലോഡെര്‍ഡേല്‍: യാത്രക്കാരുമായി ടേക്ക് ഓഫിന് തയാറെടുത്ത വിമാനത്തിന് തീപിടിച്ചു. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡെര്‍ഡേലില്‍നിന്നു വെനസ്വേലയിലെ കാരക്കാസിലേക്കു പുറപ്പെടേണ്ടിയിരുന്ന ഡയനാമിക് ഇന്റര്‍നാഷണല്‍ എയര്‍വേസിന്റെ ബോയിംഗ് 767 200 ഇ ആര്‍ വിമാനത്തിനാണ് തീപിടിച്ചത്. അടിയന്തര രക്ഷാ പ്രവര്‍ത്തകരെത്തി യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പതിനഞ്ചു യാത്രക്കാര്‍ക്കു പരുക്കേറ്റു.

101 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ടേക്ക് ഓഫിനായി തയാറെടുക്കുമ്പോള്‍ പുക ഉയരുകയായിരുന്നു. വിമാനത്തില്‍നിന്ന് ഇന്ധനം ചോര്‍ന്നതാണ് കാരണം. ആകാശത്തുവച്ചായിരുന്നു സംഭവമെങ്കില്‍ വന്‍ ദുരന്തമുണ്ടാകുമായിരുന്നു. 29 വര്‍ഷം പഴക്കമുള്ളതാണ് വിമാനം.

വിമാനത്തിന് തീ പിടിക്കുന്ന വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News