മതനിന്ദയാരോപിച്ച് ബ്ലോഗര്‍ക്കു പൊതുസ്ഥലത്ത് ആയിരം ചാട്ടവാറടി; ക്രൂരശിക്ഷയുടെ നേര്‍സാക്ഷ്യമായി വീഡിയോ കാണാം

raif
റിയാദ്: മതനിന്ദയാരോപിച്ച് സൗദി അറേബ്യയില്‍ ബ്ലോഗര്‍ക്കു പൊതു സ്ഥലത്ത് ആയിരം ചാട്ടവാറടി. ഫ്രൗ സൗദി ലിബെറല്‍സ് വെബ്‌സൈറ്റ് സ്ഥാപകന്‍ റയിഫ് ബദാവിയെയാണ് പൊതുജനമധ്യത്തില്‍ ശിക്ഷിച്ചത്. 2012ല്‍ സൈബര്‍കുറ്റം ആരോപിച്ച് ജയിലില്‍ അടച്ച ബദാവിയെ ഒരു വര്‍ഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്.

raif-1

മനുഷ്യാവകാശ പ്രവര്‍ത്തനത്തിനുള്ള സഖറോവ് പുരസ്‌കാര ജേതാവാണ് ബദാവി. നെല്‍സണ്‍ മണ്ടേലയ്ക്ക് അടക്കം ലഭിച്ചിട്ടുള്ള പുരസ്‌കാരമാണ് ഇത്. ഒരു വെബ്‌സൈറ്റില്‍ കൂടി ഇസ്ലാമിനെ നിന്ദിച്ചുവെന്നണു ബദാവിക്കെതിരായ കുറ്റം.

raif-3

പല തവണകളായിട്ടാണ് ആയിരം ചാട്ടയടി ശിക്ഷ നടപ്പാക്കിയത്. പലപ്പോഴും അമ്പതും നൂറും അടികള്‍ വീതമായിരുന്നു. അള്ളാഹു അക്ബര്‍ എന്നുരുവിടുന്നവരുടെ നടുവില്‍വച്ചായിരുന്നു ശിക്ഷാ നടപടി. സൗദി നടപടിക്കെതിരേ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. തടവില്‍ കഴിയുന്ന ബദാവിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഭാര്യ പറഞ്ഞു.

raif-2

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News