ദില്ലി: ബീഫ് വിവാദങ്ങളെ തുടർന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റിരിക്കുകയാണെന്ന് മൂഡിസ് അനലിറ്റിക്‌സിന്റെ റിപ്പോർട്ട്. ഇത്തരം വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി അണികളെ നിലക്ക് നിർത്തിയില്ലെങ്കിൽ കൂടുതൽ വഷളാകുമെന്നും മൂഡിസ് അനലിറ്റിക്‌സ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ സാമ്പത്തിക പരിഷ്‌കരണങ്ങളൊന്നും നടപ്പാക്കാൻ ബിജെപി സർക്കാരിന് സാധിച്ചിട്ടില്ല. സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് മോഡി സർക്കാർ വാഗ്ദാനം ചെയ്ത പരിഷ്‌കരണ പരിപാടികൾ നടപ്പാക്കണം. വിവിധ ബിജെപി നേതാക്കളിൽ നിന്നുണ്ടായ വിവാദ പരാമർശങ്ങൾ പാർട്ടിയെ ഒരുനിലക്കും സഹായിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർച്ചയായ സംഭവങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക വർധിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ‘പെർസ്പക്ടീവ് ഓൺ ഇന്ത്യ, സെർച്ച് ഓഫ് പോസ്ബിലിറ്റീസ്’ എന്ന പേരിലാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തിറങ്ങിയത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post