പിൻ സീറ്റിലിരിക്കുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന നിയമം കർശനമാക്കുന്നു

ബംഗളൂരു: ഇരുചക്രവാഹനങ്ങളിൽ പിൻ സീറ്റിലിരിക്കുന്നവർ ഹെൽമറ്റ് ധരിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം ബംഗളൂരിൽ പ്രാബല്യത്തിൽ. ബംഗളൂരു ട്രാഫിക് പൊലീസാണ് പിൻസീറ്റ് യാത്രകാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയത്. വെള്ളിയാഴ്ച മുതലാണ് നിർദ്ദേശം കർശനമായി നടപ്പാക്കി തുടങ്ങിയത്.

കുട്ടികളാണ് പിൻസീറ്റിൽ ഇരിക്കുന്നതെങ്കിലും ഹെൽമറ്റ് ധരിച്ചിരിക്കണമെന്നാണ് ട്രാഫിക് പൊലീസിന്റെ നിർദ്ദേശം. നിയമംലംഘിച്ചാൽ ആദ്യം തവണ 100 രൂപ പിഴ ഇടാക്കും. മൂന്നാമത്തെ തവണയും ആവർത്തിച്ചാൽ ലൈസൻസ് തന്നെ റദ്ദാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
ആഗസ്റ്റ് 19നായിരുന്നു പിൻസീറ്റ് യാത്രകാർക്കും ഹെൽമറ്റ് വേണമെന്ന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.

അതേസമയം, പൊലീസ് നിർദ്ദേശത്തിനെതിരെ വൻപ്രതിഷേധമാണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News