ആണും പെണും ഒരുമിച്ചിരുന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ?; സൗഹൃദങ്ങൾക്ക് കൂച്ചു വിലങ്ങിടുന്ന മദ(ത) മണ്ടന്മാരെ വെല്ലുവിളിച്ച ഫാറൂഖ് കോളേജ് വിദ്യാർഥികൾക്ക് അഭിവാദ്യങ്ങളുമായി ജോയ് മാത്യു

ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ കോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാർത്ഥികൾക്ക് പിന്തുണയുമായി സംവിധായകനും നടനുമായ ജോയ് മാത്യു.

‘ആൺകുട്ടികളും പെൺകുട്ടികളും ഒരു ബഞ്ചിൽ ഒരുമിച്ചിരുന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ? ഒന്ന് പോകാൻ പറ കുട്ടികളേ..ഫാറൂക്ക് കോളേജ് ദുരാചാരത്തിന്റെ ചവറ്റുകുട്ടയാകുന്നതു കാണുബോൾ ലജ്ജതോന്നുന്നു’- ജോയ് മാത്യു പറയുന്നു.

111

121

മലയാളം ക്ലാസിൽ ഒരുമിച്ച് ഒരു ബഞ്ചിൽ ഇരുന്നുവെന്ന് ആരോപിച്ച് സഹപാഠികളായ ആൺകുട്ടികളെയും പെൺകുട്ടികളെയും ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് കഴിഞ്ഞ ആഴ്ച്ച സസ്‌പെൻഡ് ചെയ്തിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും വെവേറെ സീറ്റിൽ മാത്രമേ ഇരിക്കാവൂ എന്ന് കോളേജിൽ നിയമമുണ്ടെന്നും അത് പാലിക്കാത്തവർ തന്റെ ക്ലാസിലിരിക്കേണ്ടെന്ന് അധ്യാപകൻ പറഞ്ഞെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. ഇതിനെ വിദ്യാർത്ഥികൾ ചോദ്യം ചെയ്തതോടെയാണ് എട്ടു പേരെയും ക്ലാസിൽ നിന്നു പുറത്താക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News