ദില്ലി: ഫോട്ടോപ്രിയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം നാട്ടുകാരെക്കൊണ്ട് സെല്‍ഫി എടുപ്പിച്ച് ബിജെപി ഒഴുക്കിക്കളഞ്ഞത് ഒരു കോടിയിലേറെ രൂപ. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ ഇത്രയധികം പണം ചെലവഴിച്ചിട്ടും പാര്‍ട്ടിക്ക് യാതൊരു ഗുണവുമുണ്ടായില്ല. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരംഭിച്ച സെല്‍ഫി വിത്ത് മോഡി പരിപാടി ബിഹാറില്‍ ഉപേക്ഷിക്കാന്‍ കാരണം ഉപകാരമില്ലെന്ന വിലയിരുത്തലാണെന്നു റിപ്പോര്‍ട്ട്. 1.06 കോടി രൂപയാണ് സെല്‍ഫി വിത്ത് മോഡിക്കായി പാര്‍ട്ടി ചെലവഴിച്ചത്.
ദില്ലിയില്‍ ആദ്യ ഘട്ടത്തില്‍ 86.5 ലക്ഷം രൂപയാണ് സെല്‍ഫി വിത്ത് മോഡിക്കായി പാര്‍ട്ടി ചെലവഴിച്ചത്. വിവിധ മണ്ഡലങ്ങളില്‍ പ്രത്യേക ബൂത്തുകള്‍ കെട്ടിയായിരുന്നു മോദിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ സൗകര്യമൊരുക്കിയിരുന്നത്. നരേന്ദ്രമോദിയുടെ പൂര്‍ണകായ ചിത്രത്തിനൊപ്പം നിന്നായിരുന്നു നാട്ടുകാര്‍ ചിത്രമെടുത്തത്. ഏഴു വട്ടങ്ങളിലായാണ് പരിപാടി നടപ്പാക്കിയത്.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വരവു ചെലവു കണക്കു സമര്‍പ്പിച്ചതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. പാര്‍ട്ടിയുടെ പൊതുവിലെ പ്രചാരണ പരിപാടികളുടെ ഭാഗമായിരുന്നു സെല്‍ഫി വിത്ത് മോഡിയെന്നും ചെലവുകള്‍ മുഴുവന്‍ പാര്‍ട്ടി ദേശീയ ആസ്ഥാനമാണ് വഹിച്ചതെന്നും വരവു ചെലവു കണക്കില്‍ കാണിക്കുന്നു.
നേരത്തേ, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിയുടെ വിര്‍ച്വല്‍ ഷോ നടത്തിയിരുന്നു. ഇതിനായി അറുപതു കോടി രൂപയായിരുന്ന ചെലവാക്കിയത്. വിവിധ നഗരങ്ങളില്‍ ഇത്തരത്തില്‍ മോദി എഴുനൂറു 3ഡി റാലികള്‍ നടത്തിയതായാണ് കണക്ക്.
Get real time update about this post categories directly on your device, subscribe now.
Discussion about this post