ബീജദാതാവിനെ തേടി ലെസ്ബിയൻ ദമ്പതികൾ ഫേസ്ബുക്കിൽ; 45 വയസിന് താഴെ പ്രായം, ഉയരവും ആരോഗ്യവും വേണം- നിബന്ധനകൾ ഇങ്ങനെ

വില്ലിംഗ്ടൺ: ബീജദാതാവിനെ തേടിയുള്ള സ്വവർഗദമ്പതികളുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു. ന്യൂസിലാന്റ് സ്വദേശിനികളായ ആഷ്‌ലെയ് ഹാബ്ഗുഡ്, അലെയ് വില്യംസ് ദമ്പതികളാണ് ബീജദാതാവിനെ തേടി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. തങ്ങൾക്ക് ഒരു കുഞ്ഞിന് ജന്മം നൽകണമെന്നും അതിനായി ബീജദാതാവിനെ തേടുന്നു എന്നും ആരംഭിക്കുന്ന പോസ്റ്റിന് വൻസ്വീകാര്യതയാണ് ലഭിക്കുന്നത്.

ആഷ്‌ലെയ്‌യുടെ അക്കൗണ്ടിൽ നിന്നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ആരും ഹാക്ക് ചെയ്തിട്ടില്ലെന്നും, പോസ്റ്റ് തങ്ങൾ തന്നെയാണ് ഇടുന്നതെന്നും പറഞ്ഞുകൊണ്ടാണ് ആഷ്‌ലെയും അലെയ്‌യും തങ്ങളുടെ ആഗ്രഹം പങ്കുവയ്ക്കുന്നത്. എന്നാൽ ബീജദാതാവിനെ കുറിച്ച് ഇവർക്ക് ചില നിബന്ധനകളുമുണ്ട്. ആരോഗ്യവാനും നല്ല സർഗ്ഗശേഷിയുമുള്ള ഒരാളിൽ നിന്ന് ബീജം ശേഖരിക്കാനാണ് തങ്ങൾക്ക് താൽപര്യമെന്നും ഇവർ പറയുന്നു. 45 വയസിന് താഴെ പ്രായമുള്ള ആളായിരിക്കണം, നല്ല ഉയരം ഉണ്ടാവണം, ജനിതകമായ വൈകല്യങ്ങൾ ഉണ്ടാകരുത് തുടങ്ങിയവയാണ് ഇവരുടെ നിബന്ധനകൾ. ദാതാവ് വെള്ളക്കാരൻ ആവണമെന്ന് നിർബന്ധമില്ലെന്നും ഇവർ എടുത്ത് പറയുന്നു.

12106802_10153581968765943_8830880912979687864_n

നിരവധി തവണ ആലോചിച്ച ശേഷമാണ് ഇക്കാര്യം പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചതെന്നും ദത്തെടുക്കുന്നതിനെക്കാൾ പകരം ഒരു കുട്ടിക്ക് ജന്മം നൽകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇവർ പറയുന്നു. ബീജം നൽകാൻ താൽപര്യമുള്ളവർ തങ്ങളെ മെയിൽ വഴി ബന്ധപ്പെടണമെന്നും ഇവർ ആവശ്യപ്പെടുന്നു.

THIS IS NOT A HACK: So… Alley and I have been tossing up whether to put this on Facebook and there will be many…

Posted by Ashleigh Habgood on Saturday, October 24, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel