യുവതി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവിന് ശിക്ഷയായി ദര്‍ഗ ശുചിയാക്കലും ചെടികള്‍ക്കു വെള്ളമൊഴിക്കലും; തടവു ശിക്ഷ വേറെ

താനെ: കുട്ടികളുണ്ടായില്ലെന്ന ആക്ഷേപത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവിന് തടവു ശിക്ഷ. ഒപ്പം സമീപത്തെ ദര്‍ഗ സ്ഥിരമായി ശുചിയാക്കണമെന്നും ചെടികള്‍ക്കു വെള്ളമൊഴിക്കണമെന്നും കോടതി ഉത്തരവ്. മഹാരാഷ്ട്രയിലെ താനെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി മൃദുല ഭാട്ടിയയാണ് പ്രതി റിസ്വാന്‍ ഗനി നൂറിക്കു ശിക്ഷ വിധിച്ചത്.

ഭാര്യയ്ക്കു നേരെയുള്ള ക്രൂരതക്കുറ്റം ചുമത്തിയാണ് ശിക്ഷ. പതിനാലു ദിവസത്തെ കഠിനതടവും അമ്പതനായിരം രൂപ പിഴയും വേറെയുമുണ്ട്. എല്ലാ രണ്ടാഴ്ചകളിലും യുവതിയും മാതാപിതാക്കളെ സന്ദര്‍ശിക്കണമെന്നും അവരുടെ സംരക്ഷണച്ചുമതല പൂര്‍ണമായി ഏറ്റെടുക്കണമെന്നും പ്രതി നൂരിക്കു കോടതി ഉത്തരവു നല്‍കിയിട്ടുണ്ട്.

1999ലായിരുന്നു ഷഗുഫ്ത എന്നയുവതിയെ നൂറി വിവാഹം ചെയ്തത്. ഗര്‍ഭം ധരിക്കാതിരുന്ന യുവതിയെ നൂറി അധിക്ഷേപിക്കുന്നതു പതിവായിരുന്നു. ഒരു ആണ്‍കുട്ടിയെ ദത്തെടുത്തെങ്കിലും നൂറി അധിക്ഷേപം തുടര്‍ന്നു. തുടന്നു മനോവിഷമത്തില്‍ 2010 നവംബറില്‍ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News