അഴിമതിക്കെതിരേയുള്ള ജനതയുടെ പടവാളെന്ന്‌ ആവര്‍ത്തിച്ച് പീപ്പിള്‍ ടിവി; പത്തുവര്‍ഷത്തിനുള്ളില്‍ മറ്റൊരു ചാനലിനും അവകാശപ്പെടാനാവാത്തവിധം കോളിളക്കം സൃഷ്ടിച്ച ബ്രേക്കിംഗ് ന്യൂസുകള്‍

കേരള മാധ്യമ ചരിത്രത്തില്‍ ഒരു ചാനലിലും അവകാശപ്പെടാനാകാത്ത നേട്ടമാണ് പീപ്പിള്‍ ടി വി കൈവരിച്ചിരിക്കുന്നത്. വെറും പത്ത് വര്‍ഷമായിട്ടേ ഉള്ളൂ പീപ്പിള്‍ പിറവിയെടുത്തിട്ട്. 2005 ഓഗസ്റ്റ് 17ന് പിറവി കൊണ്ട പീപ്പിള്‍ വെറും മാസങ്ങള്‍ കൊണ്ട് ജനശ്രദ്ധ നേടി. 2006ന്റെ തുടക്കത്തില്‍ കേരളത്തിലാദ്യമായി ടെലിഫോണ്‍ സ്റ്റിംഗില്‍ ഒരു മന്ത്രി കുരുങ്ങി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ പീപ്പിളിന്റെ ടെലിഫോണ്‍ സ്റ്റിംഗില്‍ കുരുങ്ങി രാജിവച്ചു.

അതേ വര്‍ഷം തന്നെ, ഒരു പ്രാദേശികഭാഷാ ചാനല്‍ ആദ്യമായി ചെയ്ത വിഷ്വല്‍ സ്റ്റിംഗ് എന്ന സിഎന്‍എന്‍ ഐബിഎന്‍ വിശേഷിപ്പിച്ച കേരളത്തിലെ ആദ്യ വിഷ്വല്‍ സ്റ്റിംഗ് പീപ്പിള്‍ ടി വി പുറത്തു വിട്ടു.നിയമസഭയെ പിടിച്ചു കുലുക്കിയ ചര്‍ച്ചകള്‍ക്കൊടുവില്‍ അന്നത്തെ ജലവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചീഫ് എഞ്ചിനീയര്‍ ടികെ ശശിയെ സസ്‌പെന്‍ഡ് ചെയ്തു.

2013ലാണ് സോളാര്‍ അഴിമതി പീപ്പിള്‍ ടി വി പുറത്തു വിടുന്നത്. മന്ത്രിസഭയെ പിടിച്ചു കുലുക്കിയ ഈ അഴിമതി സര്‍ക്കാരിനെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണത്തിലാണ് എത്തി നില്‍ക്കുന്നത്. വാര്‍ത്താ പരമ്പരയില്‍ സ്ഥാനം നഷ്ടമായത് മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങളായ ജോപ്പനും ജിക്കുമോനും പിആര്‍ഡി ഡയറക്ടറായിരുന്ന ഫിറോസിനും. അതേ വര്‍ഷം തന്നെ കടംകംപളളി, കളമശ്ശേരി ഭൂമിത്തട്ടിപ്പുകള്‍ പീപ്പിള്‍ പുറത്തു കൊണ്ടു വന്നു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ സലിംരാജ് അഴിക്കുള്ളിലായി. തട്ടിപ്പില്‍ സിബിഐ അന്വേഷണം നടക്കുകയാണ്.

2014ല്‍ ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ വെളിപ്പെടുത്തല്‍ പീപ്പിള്‍ ടി വി പുറത്തു വിട്ടു. സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി ഇടപെട്ട് കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. 2015ലാണ് വെള്ളാപ്പള്ളി നടേശനെതിരായ സ്വാമി ശാശ്വതീകാനയുടെ ദുരൂഹമരണത്തെക്കകുറിച്ചുള്ള വെളിപ്പെടുത്തലുകളും മൈക്രോഫിനാന്‍സ് ചിട്ടിത്തട്ടിപ്പുകള്‍ സംബന്ധിച്ച തെളിവുകളും പീപ്പിള്‍ ടിവി പുറത്തു വിട്ടത്. സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തില്‍ സര്‍ക്കാര്‍ പുനരന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു.

മറ്റ് തട്ടിപ്പുകളില്‍ അന്വേഷണം നടത്താതെ സര്‍ക്കാരിന് രക്ഷയില്ല. ഒരു ദശാബ്ദക്കാലത്തെ മാധ്യമ ജാഗ്രതയില്‍ പീപ്പിള്‍ പുറത്തു കൊണ്ടു വന്ന വലിയ തരംഗം സൃഷ്ടിച്ച വാര്‍ത്തകള്‍ മാത്രമാണ് ഉദാഹരിച്ചത്. കേരള ചരിത്രത്തില്‍ ഇങ്ങിനെയൊരു നേട്ടം മറ്റൊരു ചാനലിനും അവകാശപ്പെടാനാവില്ല,അതെ, അഴിമതിക്കെതിരെയുള്ള ജനതയുടെ പടവാളാണ് പീപ്പിള്‍ ടി വി. പീപ്പിള്‍മലയാളത്തിന്റെ വാര്‍ത്താ ഘടികാരമാകുന്നതും അതുകൊണ്ടുതന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News