തട്ടം ധരിക്കാതെയുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ; പ്രമുഖ നടിക്ക് വിലക്ക്; ചിത്രങ്ങൾ കാണാം

ടെഹ്‌റാൻ: തട്ടം ധരിക്കാതെയുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത പ്രമുഖ ചലച്ചിത്രം താരത്തിന് ഇറാനിൽ വിലക്ക്. സദഫ് ടെഹ്‌റിയാൻ എന്ന നടിയെയാണ് അഭിനയിക്കുന്നതിൽ നിന്ന് വിലക്കിയത്. ഇവരുടെ തൊഴിൽ ലൈസൻസ് റദ്ദ് ചെയ്‌തെന്ന് ഇറാൻ സാംസ്‌കാരിക മന്ത്രാലയ വക്താവ് അറിയിച്ചു.

ഇറാനിൽ പൊതുസ്ഥലങ്ങളിലിറങ്ങുന്ന സ്ത്രീകൾ, വിദേശികളാണെങ്കിലും തലയും കഴുത്തും മറയ്ക്കണമെന്നാണ് നിയമം. നിയമം തെറ്റിച്ചതിനെ തുടർന്നാണ് താരത്തെ ഇറാനിൽ വിലക്കിയതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസമാണ് സദഫ് തലമറയ്ക്കാതെയുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. വിവിധ പോസുകളിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ വൈറലായതോടെ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നും ഭീഷണിയും തെറിവിളിയും വന്നെന്ന് നടി പറഞ്ഞു. സ്വന്തം രാജ്യത്തുനിന്നും ഇത്തരമൊരു പ്രതികരണമുണ്ടായതിൽ അസ്വസ്ഥയുണ്ടെന്ന് നടി മാധ്യമങ്ങളോട് പറഞ്ഞു. പുറത്തിറങ്ങുമ്പോൾ ആക്രമിക്കപ്പെടുമോ എന്ന ആശങ്കയുണ്ടെന്നും നടി പറഞ്ഞു. എന്നാൽ, തനിക്കെതിരെ ഉയരുന്ന എതിർപ്പുകളെ ധൈര്യപൂർവ്വം നേരിടാൻ തന്നെയാണ് നടിയുടെ തീരുമാനം.

iran

iran-2

iran 1

iran-3

iran-4

iran-5

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News