മധ്യവയസ്‌കയായ രോഗിക്ക് ആശുപത്രിയില്‍ പീഡനം; ബംഗളുരുവില്‍ മെയില്‍ നഴ്‌സ് അറസ്റ്റില്‍

ബംഗളുരു: അമ്പത്തിനാലുകാരിയായ രോഗിയെ ആശുപത്രിയില്‍ ലൈംഗികമായി പീഡിപ്പിച്ച മെയില്‍ നഴ്‌സ് അറസ്റ്റില്‍. ഫോര്‍ടിസ് ആശുപത്രിയിലെ മെയില്‍ നഴ്‌സ് ശിവകുമാര്‍(35) ആണ് അറസ്റ്റിലായത്. ഒക്ടോബര്‍ അഞ്ചിനായിരുന്നു സംഭവം. അര്‍ധരാത്രിയില്‍ പരിചരിക്കാനെന്ന പേരില്‍ മുറിയിലെത്തിയ നഴ്‌സ് പീഡിപ്പിക്കുകയായിരുന്നു.

സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കഴിഞ്ഞദിവസം ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. വിവരം ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയെടുക്കാന്‍ തയാറായില്ല. തുടര്‍ന്നു പൊലീസിനെ സമീപിക്കുകയായിരുന്നു.

ശിവകുമാര്‍ നേരത്തെ ആശുപത്രിയിലെ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതായി പരാതിയുണ്ടായിരുന്നു. ഇതിനു പലവട്ടം താക്കീതു നല്‍കിയിട്ടുമുണ്ട്. പൊലീസ് നടപടിയെടുത്തതിന്റെ അടിസ്ഥാനത്തില്‍ ശിവകുമാറിനെ ജോലിയില്‍നിന്നു നീക്കുമെന്നു ഫോര്‍ടിസ് ആശുപത്രി സോണല്‍ ഡയറക്ടര്‍ ഡോ. മനീഷ് മാട്ടൂ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News