ഭാര്യയുടെ ദീര്‍ഘായുസിനായി പുരുഷന്‍മാര്‍ ഉപവാസമെടുക്കാന്‍ തയാറുണ്ടോ? ഉണ്ടെന്ന മറുപടികളേറെ; ഒരു സര്‍വേയുടെ ഫലം ഇങ്ങനെ

ബംഗളുരു: ഭാര്യയുടെ ദീര്‍ഘായുസിനായി പുരുഷന്‍മാര്‍ ഉപവാസമെടുക്കാന്‍ തയാറുണ്ടോ…? വെറും ചോദ്യമല്ല. വെള്ളിയാഴ്ച ഉത്തരേന്ത്യ കര്‍വാ ചൗത്ത് ആചരിക്കാനിരിക്കേ ഇന്ത്യയിലെ പ്രമുഖ വൈവാഹിക വെബ്‌സൈറ്റായ ശാദി ഡോട് കോമാണ് ചോദിച്ചത്. 62.1 ശതമാനം പേരും തയാറാണെന്നു മറുപടി നല്‍കി. ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായി ഭാര്യമാര്‍ ഉപവാസം അനുഷ്ഠിക്കുന്ന ആചാരമാണ് കര്‍വാ ചൗത്ത്. ഇതോടനുബന്ധിച്ചാണ് പുരുഷന്‍മാരുടെ മനസിലിരുപ്പ് അറിയാന്‍ ശാദി ഡോട് കോം സര്‍വേ നടത്തിയത്.

ഇരുപത്തിനാലിനും മുപ്പത്താറിനും ഇടില്‍ പ്രായമുള്ള 4920 വിവാഹിതരായ പുരുഷന്‍മാരിലും 4355 അവിവാഹിതരിലുമായിരുന്നു സര്‍വേ. 17.6 ശതമാനം പേര്‍ വ്യക്തമായ ഉത്തരം പറയാതിരുന്നപ്പോള്‍ 20.3 ശതമാനം പേര്‍ ഇല്ലെന്നുതന്നെ പറഞ്ഞു. എന്തുകൊണ്ടാണ് ഉപവാസം അനുഷ്ഠിക്കാന്‍ തയാറാകുന്നതെന്ന ചോദ്യത്തിന് ഒന്നിച്ച് ജീവിക്കാനും ജീവിതം പരമാവധിക്കാലം ഒന്നിച്ച് ആസ്വദിക്കാനും ആഗ്രഹിക്കുന്നെന്നായിരുന്നു 41.1 ശതമാനം പേരുടെ മറുപടി. 32.6 ശതമാനം പേര്‍ പങ്കാളി ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ 26.3 ശതമാനം പേര്‍ മറ്റുള്ളവര്‍ ചെയ്യുമെങ്കില്‍ ചെയ്യുമെന്നായിരുന്നു മറുപടി നല്‍കിയത്.

വിവിധ വിഷയങ്ങളില്‍ മാറുന്ന തലമുറയുടെ അഭിരുചികള്‍ അന്വേഷിച്ച് കഴിഞ്ഞവര്‍ഷമാണ് വിവിധ സര്‍വേകള്‍ക്കു ശാദി ഡോട് കോം തുടക്കമിട്ടത്. വിവാഹശേഷം ഭര്‍ത്താവിന്റെ പേര് തന്റെ പേരിന്റെ പിന്നില്‍ ചേര്‍ക്കുന്നതിനെ ഇന്ത്യയിലെ ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും അനുകൂലിക്കുന്നില്ലെന്ന സര്‍വേ ഫലം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News