കണ്ണൂര്‍ മാടായിയില്‍ കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകനു കുത്തേറ്റു; ആക്രമിച്ചത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍

കണ്ണൂര്‍: കൊട്ടിക്കലാശത്തിനിടെ കണ്ണൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകന് കുത്തേറ്റു. മാടായി മുട്ടത്താണ് സംഭവം. ഇസ്മയിലിനാണ് കുത്തേറ്റത്. ഇടതുപക്ഷത്തിന്റെ പ്രകടനത്തില്‍ പങ്കെടുക്കുകയായിരുന്നു ഇസ്മയില്‍.

എതിരേ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥികളുമായി വന്ന പ്രകടനത്തിലുണ്ടായിരുന്നവരാണ് ഇസ്മയിലിനെ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇസ്മയിലിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here