തമിഴ്‌നാട് സ്റ്റൈലില്‍ പണമൊഴുക്കി കൊട്ടാരക്കരയില്‍ എഡിഎംകെയുടെ ‘പ്രചാരണം’; നെടുവത്തൂരില്‍ ഒരു വോട്ടര്‍ക്ക് ആയിരം രൂപ വീതം; ദൃശ്യങ്ങളും ചിത്രങ്ങളും കൈരളി ന്യൂസ് ഓണ്‍ലൈനിന്

കൊട്ടാരക്കര: തമിഴ്‌നാട്ടിലെ ഭരണകക്ഷി എഡിഎംകെ കേരളത്തിലും പണം നല്‍കി വോട്ടു വാങ്ങാന്‍ ശ്രമിക്കുന്നതിന് തെളിവുകള്‍ പുറത്ത്. പണവും സാരിയും വീട്ടുപകരണങ്ങളും സമ്മാനം നല്‍കി തമിഴ്‌നാട്ടില്‍ വോട്ടു വാങ്ങുന്ന സംസ്‌കാരം കേരളത്തിലും നടപ്പാക്കാനാണ് എഡിഎംകെ ശ്രമിക്കുന്നതെന്ന് ആരോപണം. കൊല്ലം ജില്ലയിലെ കൊട്ടാരക്കര നെടുവത്തൂര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് എഡിഎംകെ വോട്ടിനായി പണം നല്‍കിയതു പിടികൂടിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്.

nadu money

സംസ്ഥാനത്താകെ എഡിഎംകെ ഒമ്പതിടങ്ങളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. പാലക്കാട്, ഇടുക്കി ജില്ലകളില്‍ നാലു പേര്‍ വീതവും കൊല്ലത്ത് ഒരാളും. നെടുവത്തൂര്‍ ഏഴാം വാര്‍ഡിലെ ജയ്‌മോള്‍ എന്ന സ്ഥാനാര്‍ഥിക്കുവേണ്ടി നടത്തിയ പ്രചാരണത്തിനിടയില്‍ മറ്റാരുമില്ലാത്ത സമയത്തു വീട്ടിലുണ്ടായിരുന്ന വൃദ്ധയുടെ കൈവശമാണ് നാലു വോട്ടര്‍മാര്‍ക്കായി ആയിരം രൂപ വീതം നല്‍കിയത്. നാട്ടുകാര്‍ കൈയോടെ ഇതു പിടികൂടുകയായിരുന്നു.

neduvathoor 2

കൂലിപ്പണിക്കാരും സാധാരണക്കാരും കൂടുതലുള്ള വാര്‍ഡാണിത്. ഇവിടെ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് മോഡലില്‍ എഡിഎംകെ പണമൊഴുക്കുന്നതെന്നാണ് സൂചന. ഏറെ ചെലവുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് വാര്‍ഡില്‍ എഡിഎംകെ നടത്തുന്നത്. ഒരു വീട് വാടകയ്‌ക്കെടുത്ത് അതിനു മുന്നില്‍ ജയലളിതയുടെ കൂറ്റന്‍ കട്ടൗട്ടും സ്ഥാപിച്ചിട്ടുണ്ട്. വിലകൂടിയ കാറുകളും പ്രചാരണത്തിനെത്തിച്ചിരുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള ചില നേതാക്കളും ഇവിടെ സന്ദര്‍ശിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News