മദ്യം വാങ്ങുന്നതിനെച്ചൊല്ലി സംഘര്‍ഷം; തലസ്ഥാനത്ത് മധ്യവയസ്‌കനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊന്നു

തിരുവനന്തപുരം: നഗരത്തില്‍ മദ്യവില്‍പനശാലയ്ക്ക് മുന്നില്‍ മധ്യവയസ്‌കനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ അട്ടക്കുളങ്ങര ഔട്ട്‌ലറ്റിനു മുന്നിലാണ് സംഭവം. കുത്തേറ്റ അട്ടക്കുളങ്ങര സ്വദേശി വാസു സംഭവസ്ഥലത്ത് വച്ച് മരിച്ചു. പ്രതി രാജേഷുമായുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഞ്ച് മണിവരെ മാത്രമേ മദ്യം വാങ്ങാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. അതിനാല്‍ കനത്ത തിരക്കാണ് അട്ടക്കുളങ്ങര ബിവറേജസ് ഷോപ്പിന് മുന്നിലും ഉണ്ടായിരുന്നത്. ഇരുവരും നേരത്തെ ഒരുമിച്ച് മദ്യപിച്ചിരുന്നു. തുടര്‍ന്ന് മദ്യപിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ബിയര്‍കുപ്പി പൊട്ടിച്ച് രാജേഷ് വാസുവിനെ കുത്തിയത്. കൊലപാതകത്തെ തുടര്‍ന്ന് രാജേഷിനെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. രാജേഷിനെ ഫോര്‍ട്ട് പൊലീസ് ചോദ്യം ചെയ്യുകയാണ്. വാസുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News