ബ്ലാസ്റ്റേഴ്‌സിന് ജയം വീണ്ടും അകലെ; ചെന്നൈയിനെതിരെ സമനില

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന് ജയം വീണ്ടും കിട്ടാക്കനിയായി. ഹോം ഗ്രൗണ്ടില്‍ നിറഞ്ഞ ആരാധക പിന്തുണയോടെ കളിച്ചിട്ടും ജയം എത്തിപ്പിടിക്കാനായില്ല. ചെന്നൈയിന്‍ എഫ്‌സിയുമായി സമനില നേടാനേ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞുള്ളൂ. സ്‌കോര്‍ 1-1. കേരള ബ്ലാസ്‌റ്റേഴ്‌സിനായി ക്രിസ് ഡാഗ്നലും ചെന്നൈയിന്‍ എഫ്‌സിയ്ക്കായി എലാനോയും ഓരോ ഗോള്‍ നേടി. ഹോസെ പെനാല്‍ട്ടി പാഴാക്കിയതാണ് കേരളത്തിന് തിരിച്ചടിയായത്. കളിയുടെ 34-ാം മിനുട്ടില്‍ ആയിരുന്നു എലാനോയുടെ ഗോള്‍. 46-ാം മിനുട്ടില്‍ ഡാഗ്നല്‍ ഗോള്‍ മടക്കി കേരളത്തെ കളിയിലേക്ക് തിരിച്ചെത്തിച്ചു. ക്രിസ് ഡാഗ്നലാണ് കളിയിലെ ഹീറോ.

മുഹമ്മദ് റാഫിയും സാഞ്ചസ് വാട്ടും ഉള്‍പ്പടെ മൂന്ന് സ്‌ട്രൈക്കര്‍മാരുമാണ് കേരളം കളത്തിലിറങ്ങിയത്. മുഖ്യ പരിശീലകനായിരുന്ന പീറ്റര്‍ ടെയ്‌ലര്‍ കളമൊഴിഞ്ഞ ശേഷമുള്ള ആദ്യ മത്സരമായിരുന്നു കൊച്ചിയിലേത്. പരിശീലകനായി സ്ഥാനമേറ്റ ട്രെവര്‍ മോര്‍ഗന്റെ പരിശീലനത്തില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആത്മവിശ്വാസത്തോടെയാണ് കളിച്ചത്. ഹോം ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ നാല്‍പ്പത്തെണ്ണായിരത്തിലധികം വരുന്ന കാണികള്‍ക്ക് ഇന്നും നിരാശയായിരുന്നു ഫലം.

ഏഴ് കളിയില്‍നിന്ന് 13 പോയിന്റുമായി പൂനെ എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്. ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം സമ്പാദ്യമായുള്ള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്. രണ്ട് സമനില നേടിയതൊഴിച്ചാല്‍ ബാക്കി നാലുകളികളിലും ബ്ലാസ്റ്റേഴ്‌സ് തോറ്റു. തുടര്‍ന്നായിരുന്നു പീറ്റര്‍ ടെയ്‌ലറിന്റെ രാജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News