ഫേസ്ബുക്കിന് ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്ന ജീവനക്കാരെ മതി; ഐ ഫോണ്‍ ഉപേക്ഷിക്കാന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന് ഐ ഫോണ്‍ ഉപയോഗിക്കുന്ന ജീവനക്കാരെ വേണ്ട. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ സ്ഥാപനത്തില്‍ തുടര്‍ന്നാല്‍ മതിയെന്ന് ഫേസ്ബുക്ക് കമ്പനിയുടെ നിര്‍ദ്ദേശം. കമ്പനിയുടെ ചീഫ് പ്രൊഡക്ട് ഓഫീസര്‍ ക്രിസ് കോക്‌സ് ആണ് ജീവനക്കാര്‍ക്ക് അന്ത്യശാസനം നല്‍കിയത്. ഒരു സ്വകാര്യ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ക്രിസ് കോക്‌സ് ഇക്കാര്യം വ്യക്തമാക്കിയത്. ആപ്പിളിനോടുള്ള എതിര്‍പ്പല്ല നിര്‍ദ്ദേശത്തിന് പിന്നിലെന്നും ക്രിസ് കോക്‌സ് വ്യക്തമാക്കുന്നു. പ്രായോഗിക സമീപനമാണ് തീരുമാനത്തിന് പിന്നിലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് ആന്‍ഡ്രോയ്ഡ്. ഇതിന് അനുസരിച്ചുള്ള സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. ഇതാണ് പുതിയ തീരുമാനത്തിന് പിന്നിലെ കാരണം. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് ഐ ഫോണ്‍ പ്ലാറ്റ്‌ഫോമില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇതിനെ തരണം ചെയ്ത് ഫേസ്ബുക്ക് ഉപഭോക്താക്കളെ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ അണിനിരത്തുക എന്നതും ഫേസ്ബുക്ക് ലക്ഷ്യമിടുന്നു. വളരുന്ന ആന്‍ഡ്രോയ്ഡ് വിപണിയെ ലക്ഷ്യമിട്ടാണ് സോഷ്യല്‍മീഡിയയിലെ പ്രമുഖരായ ഫേസ്ബുക്കിന്റെ പുതിയ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News