ബംഗ്ലാദേശില്‍ ഒരു എഴുത്തുകാരന്‍ കൂടി കൊല്ലപ്പെട്ടു; ബ്ലോഗര്‍ ഫയ്‌സല്‍ അരേഫിന്‍ ദീപന്റെ ജീവനെടുത്തത് ഇസ്ലാമിക് തീവ്രവാദികള്‍

ധാക്ക: ബംഗ്ലാദേശില്‍ മതതീവ്രവാദികള്‍ ഒരു എഴുത്തുകാരന്റെ കൂടി ജീവനെടുത്തു. ബ്ലോഗറും പ്രസാധകനുമായ ഫയ്‌സല്‍ അരേഫിന്‍ ദീപന്‍ ആണ് ഇസ്ലാമിക് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അടുത്തിടെ കൊല്ലപ്പെടുന്ന നാലാമത്തെ എഴുത്തുകാരനാണ് ഫയ്‌സല്‍. തലസ്ഥാനമായ ധാക്കയില്‍ സ്വന്തം ഓഫീസില്‍വെച്ചാണ് തീവ്രവാദികള്‍ കത്തിക്കിരയാക്കിയത്. രണ്ട് മതേതര എഴുത്തുകാര്‍ ആക്രമിക്കപ്പെട്ട മണിക്കൂറുകള്‍ക്കകമാണ് ഫയ്‌സലിനെതിരായ ആക്രമണവും സംഭവിച്ചത്. മാരകായുധങ്ങളുമായി എത്തിയ മൂന്ന് പേരാണ് കൊലപാതകത്തിന് പിന്നില്‍.

ഇസ്ലാമിക തീവ്രവാദത്തിനെ വിമര്‍ശിച്ചതിന് ഇക്കൊല്ലം ജീവന്‍ നഷ്ടപ്പെടുന്ന നാലാമത്തെ എഴുത്തുകാരനാണ് ഫയ്‌സല്‍. അല്‍ – ക്വയ്ദ പിന്തുണയുള്ള അന്‍സറുള്ള ബംഗ്ലയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. രണ്ട് മാസം മുന്‍പ് നിലോയ് ചാറ്റര്‍ജി എന്ന എഴുത്തുകാരന്‍ കൊല്ലപ്പെട്ടിരുന്നു. നിലോയിയുടെ കൊലപാതകത്തിന് പിന്നില്‍ ഇതേ തീവ്രവാദ സംഘടനയാണ് എന്ന് വ്യക്തമായിരുന്നു. എഴുത്തുകാരനായ അവിജിത് റോയ് ഇതേ രീതിയില്‍ ഇക്കൊല്ലമാണ് കൊല്ലപ്പെട്ടത്. അവിജിത്തിന്റെ കൊലപാതകത്തെ വിമര്‍ശിച്ച് ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പിനെതിരെ ഫയ്‌സല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് ഫയ്‌സലിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here