ബിഹാറിൽ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; വിധി നിർണയം 55 മണ്ഡലങ്ങളിൽ; കനത്ത സുരക്ഷയിൽ പോളിംഗ് ബൂത്തുകൾ

ദില്ലി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം വോട്ടെടുപ്പ് ആരംഭിച്ചു. ഈസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച്, മുസഫർപൂർ, ഷിയോഹർ, ശിവാൻ, വെസ്റ്റ് ചമ്പാരൻ തുടങ്ങിയ എഴ് ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജെഡിയു-ആർജെഡി കോൺഗ്രസ് മുന്നണികളുടെ വിശാലമതേതരസഖ്യവും എൻഡിഎ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. കേന്ദ്ര സേനയുടെ നേത്യത്വത്തിൽ ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

1,47,39120 പേരാണ് നാലാം ഘട്ടത്തിൽ വോട്ടവകാശം വിനിയോഗിക്കുന്നത്. ഇതിൽ 78,76,265 പുരുഷന്മാരും 68,62,426 പേർ വനിതകളും ആണ്. ഒക്ടോബർ 12, 16, 28 തീയതികളിലായിരുന്നു ഒന്നും രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പുകൾ നടന്നത്. 49 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന ആദ്യ ഘട്ടത്തിൽ 57 ശതമാനവും, രണ്ടാം ഘട്ടത്തിൽ 55 ശതമാനവും, മൂന്നാം ഘട്ടത്തിൽ 53 ശതമാനവുമായിരുന്നു പോളിംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News