ഹിന്ദു ഭൂരിപക്ഷ ജില്ലകളിൽ എങ്ങനെ മുസ്ലിം ആധിപത്യമുണ്ടായെന്ന് ആർഎസ്എസ്; ജനസംഖ്യാ നിയന്ത്രണ നിയമങ്ങളിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യം

ദില്ലി: ഹിന്ദു മതവിശ്വാസികൾക്ക് ആധിപത്യം ഉണ്ടായിരുന്ന ജില്ലകളിൽ എങ്ങനെ മുസ്ലിം ആധിപത്യമുണ്ടായെന്ന് ആർഎസ്എസ്. രാജ്യത്തെ പല സമുദായങ്ങളിലും ജനസംഖ്യപ്പെരുപ്പ നിരക്ക് വ്യത്യസ്തമാണെന്നും ജനസംഖ്യാ നിയന്തണ നിയമങ്ങളിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ ഇടപെടണമെന്നും ആർഎസ്എസ് എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.

അതിർത്തി പ്രദേശങ്ങളിൽ മുസ്ലീം ജനസംഖ്യാ ഉയർന്നെന്നാണ് ആർ.എസ്.എസ് നേതാവ് കൃഷ്ണ ഗോപാലിന്റെ കണ്ടെത്തൽ. രാജ്യത്തെ എട്ട് ജില്ലകളിൽ മുസ്ലീം വിഭാഗത്തിനാണ് ഭൂരിപക്ഷം. ഇത് രാജ്യത്തിന്റെ പാരമ്പര്യം തകർക്കുമെന്നും അതിനാൽ ജനസംഖ്യാ നിയന്ത്രണ പദ്ധതികളിൽ പരിഷ്‌കാരം കൊണ്ടുവരണമെന്നും ആർഎസ്എസ് ആവശ്യപ്പെട്ടു. 2001-11ലെ സെൻസസ് പ്രകാരം മുസ്ലീം ജനസംഖ്യ 0.8 ശതമാനം വർധിച്ചു. ഹിന്ദുമത വിശ്വാസികളുടെ എണ്ണത്തിൽ 0.7 ശതമാനം കുറവുണ്ടായെന്നും യോഗം വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here