ലണ്ടൻ: ലണ്ടനിലെ പ്രശസ്ത ആർട്ട് സ്റ്റുഡിയോയുടെ മേൽക്കൂരയിൽ പൂർണ്ണനഗ്നയായി ഒരു യുവതി. ഇന്നലെ രാവിലെയാണ് ടോൺ ബീഹാർ സ്റ്റുഡിയോയുടെ മുകളിൽ യുവതിയെ കണ്ടെത്തിയത്. ചിത്രങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി ആർട്ട് ഗ്യാലറി അധികൃതർ രംഗത്തെത്തിയത്.
സൈറ്റ് എന്ന് പേരിട്ട എക്‌സിബിഷന്റെ ഭാഗമായാണ് യുവതി കെട്ടിടത്തിന്റെ മുകളിൽ കയറിയത്. മണിക്കൂറോളം മേൽക്കൂരയിൽ ഇരുന്ന യുവതിയുടെ ചിത്രങ്ങൾ പകർത്താനും മറ്റുമായി നിരവധി പേരാണ് സ്ഥലത്തെത്തിയത്. പോപ്പി ജാക്‌സൺ എന്ന യുവതിയാണ് എക്‌സിബിഷന്റെ ഭാഗമായി ഇത്തരമൊരു സാഹസികത ചെയ്തതെന്ന് ലണ്ടൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാക്വൽ റോഡ്രിഗസ് എന്ന ട്വിറ്റർ അക്കാണ്ടിൽ നിന്നാണ് യുവതിയുടെ ചിത്രം ആദ്യമായി പുറത്തുവന്നത്. വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ അഞ്ചു മണി വരെയാണ് യുവതി പൂർണ്ണനഗ്നയായി ഇവിടെ ഇരുന്നത്.
Right now at #toynbeehall. What’s happening? #nakedwomanonroof pic.twitter.com/dg0ydtAzi1
— Raquel Rodrigues (@raquelwatdahell) October 30, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post