വയനാട്ടിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്‌കന് മരണം വരെ തടവ്

കൽപ്പറ്റ: വയനാട്ടിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മധ്യവയസ്‌കന് മരണം വരെ തടവും ഒരു ലക്ഷം രൂപ പിഴയും. കൽപ്പറ്റ സ്‌പെഷ്യൽ കോടതിയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. കൽപറ്റ എമിലി കല്ലുപറമ്പിൽ കെസി രാജനെയാണ് തടവ് വിധിച്ചത്.

പെൺകുട്ടിയെ ഭീഷണപ്പെടുത്തി പീഡിപ്പിച്ചതിന് ഇയാൾ അഞ്ചു വർഷം കഠിന തടവ് വേറെയും അനുഭവിക്കണമെന്നും കോടതി വിധിച്ചു. പീഡനത്തിന് ഇരയായ കുട്ടിക്ക് പ്രതി മൂന്ന് ലക്ഷം രൂപ നൽകണമെന്നും ജഡ്ജി എസ്.എച്ച് പഞ്ചാപകേശൻ വിധിച്ചു. പീഡനത്തിനിരയാകുന്നവർക്ക് നഷ്ടപരിഹാരം കൊടുക്കുന്ന നിയമപ്രകാരമാണിത്.

സ്‌കൂൾ വിട്ട് മടങ്ങി വരുന്ന വഴിക്കാണ് രാജൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. പീഡനത്തിൽ പെൺകുട്ടി ഗർഭം ധരിക്കുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഡിഎൻഎ ടെസ്റ്റ് പ്രകാരമാണ് കുഞ്ഞിന്റെ പിതാവ് ഇയാളാണെന്ന് കണ്ടെത്തിയത്. ടി.എൻ സജീവ്, കെ.സി സുഭാഷ് ബാബു, എ.പി ചന്ദ്രൻ എന്നിവരാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് സഖറിയാസ് ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News