ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ; വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ഏഴു ജില്ലകളിലെ 1.11 കോടി വോട്ടർമാരാണ് നാളെ വിധി എഴുതുന്നത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് നാളെ വോട്ടിംഗ് നടക്കുന്നത്. രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെയാണ് സമയം.

വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ വായിക്കാം

  • ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ നിർബന്ധമാണ്.

(കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവ നൽകുന്ന തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചിട്ടുളള എസ്എസ്എൽസി ബുക്ക്)

  • മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും സാധാരണ വോട്ടിംഗ് യന്ത്രത്തിൽ വോട്ട് ചെയ്യാം.
  • പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രമാണ്. ഇവിടെ മൂന്ന് വോട്ട് രേഖപ്പെടുത്തണം ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാകും യൂണിറ്റുകൾ.
  • ഗ്രാമപഞ്ചായത്തിലേക്ക് വെള്ള നിറത്തിലും ബ്ലോക്ക് പഞ്ചായത്തിലേക്ക് പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിലേക്ക് ഇളം നീല നിറത്തിലുമുള്ള ലേബലുകളാകും ബാലറ്റ് യൂണിറ്റുകളിൽ സജ്ജീകരിക്കുക.
  • വോട്ടിംഗിന് സജ്ജമാണെങ്കിൽ ഓരോ ബാലറ്റ് യൂണിറ്റുകളുടെയും മുകളിൽ ഇടതുഭാഗത്ത് പച്ച ലൈറ്റ് തെളിയും.
  • ആദ്യം ഗ്രാമപഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ ഏത് സ്ഥാനാർഥിക്കാണോ വോട്ട് ചെയ്യുന്നത് അവരുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണിൽ വിരലമർത്തണം. ആ സമയം ചിഹ്നത്തിന് നേരെ ചുവപ്പ് ലൈറ്റ് തെളിയുകയും ബീപ്പ് ശബ്ദം കേൾക്കുകയും ചെയ്യും. തുടർന്ന് ഇതേരീതിയിൽ ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കും വോട്ട് ചെയ്യാം.
  • മൂന്ന് തലത്തിലേക്കുമുള്ള വോട്ടിംഗ് പൂർത്തിയായാൽ നീണ്ട ബീപ്പ് ശബ്ദം കേൾക്കും.
  • മൂന്ന് വോട്ടും ചെയ്യാതെ ഗ്രാമപഞ്ചായത്തിലേക്കോ ബ്ലോക്ക് പഞ്ചായത്തിലേക്കോ മാത്രം വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് എൻഡ് ബട്ടൺ അമർത്തി വോട്ടിംഗ് പ്രക്രിയ പൂർത്തിയാക്കാം.
  • മൂന്ന് തലത്തിലും വോട്ട് രേഖപ്പെടുത്തുന്നവർ എൻഡ് ബട്ടൺ അമർത്തേണ്ടതില്ല.
  • പോളിംഗ് ബൂത്തിൽ വോട്ടർമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മിഷൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
  • തെരഞ്ഞെടുപ്പു ജോലികൾക്കായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് സൈലന്റ് മോഡിൽ മൊബൈൽ ഉപയോഗിക്കാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News