ചക്കിട്ടപ്പാറ ഖനനക്കേസില്‍ എളമരം കരീമിനെതിരായ ആരോപണം തള്ളി; കൈക്കൂലി ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് എസ് പി സുകേശന്‍; റിപ്പോര്‍ട്ട് വിജിലന്‍സ് ശരിവച്ചു

തിരുവനന്തപുരം: കോഴിക്കോട് ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനത്തിന് അനുമതി കൊടുത്തതില്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീമിനെതിരായ അഴിമതിക്കേസ് വിജിലന്‍സ് തള്ളി. എസ് പി സുകേശന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടറുടെ നടപടി. അനുമതി നല്‍കാന്‍ എളമരം കരീം അഞ്ചു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.

കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു സുകേശന്റെ റിപ്പോര്‍ട്ട്. കരീമിന്റെ ബന്ധുവിനും വിശ്വസ്തനുമായി പി പി നൗഷാദ് ആണ് കരീമിനായി പണം കൈപ്പറ്റിയതെന്നായിരുന്നു ആരോപണം. നൗഷാദിന്റെ മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തലാണ് കേസിലേക്കു നയിച്ചത്. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍വച്ചു കര്‍ണാടകയിലെ ബെല്ലാരി ആസ്ഥാനമായ കമ്പനി പണം കൈമാറിയെന്നായിരുന്നു ആരോപണം. ഈ പണം നൗഷാദിനൊപ്പം കോഴിക്കോട്ട് എത്തിച്ചതു താനാണെന്നും സുബൈര്‍ വെളുപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനമില്ലാത്ത ആരോപണമാമെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. കേസ് കാലഹരണപ്പെട്ടതാണെന്നും സുകേശന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടുവന്ന അടിസ്ഥാനരഹിതമായ ആരോപണമായിരുന്നു ഇതെന്നു തെളിഞ്ഞതായി എളമരം കരീം വ്യക്തമാക്കി. ആര് അന്വേഷിച്ചാലും ഇതുതന്നെയായിരിക്കും ഫലം. കേസ് എഴുതിത്തള്ളിയ കാര്യം തന്നെ വിജിലന്‍സ് അറിയിച്ചിട്ടില്ലെന്നും മാധ്യമദ്വാരായാണു താന്‍ വിവരമറിഞ്ഞതെന്നും കരീം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News