മാണി കുറ്റവാളിയാകില്ലെന്ന സുകേശന്റെ വാദം ആരെ സഹായിക്കാൻ; പറയിപ്പിച്ചത് ആര്; അധികാരത്തിലിരുന്ന് അന്വേഷണം നേരിടുന്നതിന്റെ പ്രശ്‌നമാണിതെന്നും പിണറായി

പാലക്കാട്: ബാർ കോഴക്കേസിൽ മന്ത്രി കെഎം മാണി കുറ്റവാളിയാകില്ലെന്ന എസ്പി സുകേശന്റെ വാദം ആരെ സഹായിക്കാനാണെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയൻ. സുകേശൻ ആർക്ക് വേണ്ടിയാണ് ഇത് പറഞ്ഞത്. ആരാണ് സുകേശനെ കൊണ്ട് ഇത് പറയിപ്പിച്ചതെന്നും പിണറായി ചോദിച്ചു. തുടരന്വേഷണത്തിന് ഉത്തരവിട്ടത് കൊണ്ട് ആരോപണവിധേയൻ കുറ്റവാളിയാകില്ലെന്ന് സുകേശൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പിണറായി രംഗത്തെത്തിയത്.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ളവർ മാണിയെ രക്ഷിക്കാൻ രംഗത്തിറങ്ങി. ആ ഘട്ടത്തിലാണ് മാണിക്കെതിരെ അന്വേഷണം നടത്തേണ്ട ഉദ്യോഗസ്ഥൻ തന്നെ സർട്ടിഫിക്കറ്റ് നൽകുന്നത്. അധികാരത്തിലിരുന്ന് അന്വേഷണം നേരിടുന്നതിന്റെ പ്രശ്‌നമാണിതെന്നും പിണറായി വിജയൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News