തടി കൂടിയത് കുരുക്കായി; സിങ്കം മൂന്നാം ഭാഗത്തിൽ നിന്ന് അനുഷ്‌ക പുറത്ത്; സൂര്യയ്ക്ക് നായിക ശ്രുതി ഹാസൻ

ഹരിയുടെ സംവിധാനത്തിലൊരുങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ സിങ്കത്തിന്റെ മൂന്നാംഭാഗത്തിൽ നിന്ന് അനുഷ്‌ക ഷെട്ടി പുറത്തായി. പകരം ശ്രുതി ഹാസൻ സൂര്യയുടെ നായികയായി ചിത്രത്തിലെത്തും.

ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചത് അനുഷ്‌കയെയായിരുന്നു. എന്നാൽ പിന്നീട് അണിയറപ്രവർത്തകരിൽ നിന്ന് ഉയർന്ന അഭിപ്രായത്തെ തുടർന്ന് അനുഷ്‌കയെ ഒഴിവാക്കുകയായിരുന്നെന്നാണ് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ. ഇഞ്ചി ഇടുപ്പഴകി എന്ന തമിഴ് ചിത്രത്തിന് വേണ്ടി തടി കൂട്ടിയതാണ് അനുഷ്‌കയ്ക്ക് പണിയായതെന്നാണ് ഗോസിപ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിങ്കം മാത്രമല്ല, കരാറായ മറ്റു പല ചിത്രങ്ങളിൽ നിന്നും അനുഷ്‌കയെ ഒഴിവാക്കുകയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

അടുത്തിടെ റിലീസ് ചെയ്ത സ്റ്റാർ ചിത്രങ്ങളായ പുലിയിലും വേതാളത്തിലും നായികയായിരുന്നു ശ്രുതി. വിദ്യുത് ജംവാലിന്റെ യാരാ, ജോൺ ഏബ്രഹാം നായകനായ റോക്കി ഹാൻഡ്‌സം എന്നിവയാണ് ശ്രുതിയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

കാഴ്ചയിൽ പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് അനുഷ്‌കയെ നായികയായി വേണ്ടെന്ന് മഹേഷ് ബാബുവും പറഞ്ഞിരുന്നു. ബ്രഹ്‌മോത്സവം എന്ന ചിത്രത്തിലാണ് അനുഷ്‌കയെ മഹേഷ് ബാബുവിന്റെ നായികയായി നിശ്ചയിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News