നിർഭയ കേസ് പ്രതിയായ കൗമാരക്കാരനെ മോചിപ്പിക്കാൻ കേന്ദ്രതീരുമാനം; പുറത്തെത്തിയാൽ വധിക്കപ്പെടുമെന്ന് ഭയമുണ്ടെന്ന് യുവാവ്; നീതി ലഭിച്ചില്ലെന്ന് പെൺകുട്ടിയുടെ മാതാവ്

ദില്ലി: 2012ലെ ദില്ലി കൂട്ടബലാത്സംഗ കേസിൽ പ്രതിയായ കൗമാരക്കാരനെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. കോടതി വിധിച്ച മൂന്ന് വർഷത്തെ ശിക്ഷാ കാലാവധി അവസാനിക്കാൻ ഒരു മാസം കൂടി ബാക്കിനിൽക്കെയാണ് തീരുമാനം.

യുവാവിനെതിരെ ആക്രമണമുണ്ടായേക്കുമെന്ന ആശങ്കയെ തുടർന്ന് മാധ്യമങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അകറ്റി നിർത്താനാണ് മോചനം ഒരു മാസം നേരത്തെ തീരുമാനിച്ചത്. നിലവിൽ ഇയാൾക്ക് ഇരുപത് വയസായി. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതി ലഭിച്ചാൽ മാത്രമേ നേരത്തെയുള്ള മോചനം സാധ്യമാകൂ. ജുവനൈൽ ഹോമിൽ നിന്ന് പുറത്തെത്തിയാൽ കൊല്ലപ്പെടുമെന്ന് ഭയമുള്ള ഇയാൾ തന്നെ മോചിപ്പിക്കരുതെന്ന് പൊലീസിനോട് അഭ്യർത്ഥിച്ചിരുന്നു.

കുറ്റവാളിക്ക് സഹായകരമാകുന്ന രീതിയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് പെൺകുട്ടിയുടെ കുടുംബം സംഭവത്തോട് പ്രതികരിച്ചു. ഇരയ്ക്ക് ഇവിടെ നീതി ലഭിക്കുന്നില്ലെന്നും അവർ പറഞ്ഞു.

2012 ഡിസംബർ 16നാണ് സുഹൃത്തിനോടൊപ്പം പോവുകയായിരുന്ന പെൺകുട്ടിയെ കൗമാരക്കാരനും സംഘവും ചേർന്ന് ബസിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ക്രൂരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി മരിച്ചിരുന്നു. കേസിൽ പ്രതികളായ മറ്റു അഞ്ച് പേരെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News