പുഞ്ചിരിക്കാൻ മടിക്കുന്നവരോട് മോഹൻലാൽ ‘പുഞ്ചിരിക്കൂ പരസ്പരം’; ഹ്രസ്വചിത്രം കാണാം

പുഞ്ചിരിക്കാൻ മടിക്കുന്നവരോട് പുഞ്ചിരിക്കാൻ പറഞ്ഞ് കൊണ്ട് മോഹൻലാലിന്റെ ഹ്രസ്വചിത്രം. ‘പുഞ്ചിരിക്കൂ പരസ്പരം’ എന്ന ഹ്രസ്വചിത്രത്തിൽ മോഹൻലാലിനെ പുറമെ രമേഷ് പിഷാരടിക്കും ധർമ്മജനും രൺജി പണിക്കരും പേളി മാണിയും അഭിനയിച്ചിട്ടുണ്ട്. രമേശ് പിഷാരടി നിർമ്മിച്ച് ഹരി പി നായരാണ് ചിത്രം സംവിധാനം ചെയ്തത്.

രണ്ട് മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന് വൻസ്വീകാര്യതയാണ് ലഭിക്കുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിയാണ് ചിത്രം പ്രകാശനം ചെയ്തത്. ‘ഓരോ മുഖത്തും പുഞ്ചിരി നിറയട്ടെ, ഓരോ നിമിഷവും സന്തോഷഭരിതമാവട്ടെ’ എന്ന ഡയലോഗോടെയാണ് ചിത്രം അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here