കണ്ടാല്‍ ഇരട്ടകളെപ്പോലിരിക്കുന്ന അപരിചിതര്‍ ഒന്നിച്ചൊരിടത്തു കൂട്ടിമുട്ടിയാല്‍; രണ്ടുപേരും നെഞ്ചത്തുകൈയും വച്ച് അന്തിച്ചുനിന്നു; സെല്‍ഫിയെടുത്തു ട്വീറ്റ് ചെയ്തു

ലണ്ടന്‍: ഇരട്ടയായി പിറക്കുന്നവര്‍ കാഴ്ചയ്ക്ക് ഒന്നുപോലിരിക്കുന്നതില്‍ അദ്ഭുതമില്ല. ഇരട്ടകളേറെയും അങ്ങനെത്തന്നെയാണ്. എന്നാല്‍ യാതൊരു പരിചയവുമില്ലാത്ത രണ്ടു പേര്‍ കാഴ്ചയ്ക്ക് ഒരു വ്യത്യാസവുമില്ല, അവര്‍ അവിചാരിതമായി വിമാനത്തിനുള്ളില്‍ കണ്ടുമുട്ടിയാലോ… ആരായാലും അന്തിച്ചു നെഞ്ചത്തു കൈവച്ചുനില്‍ക്കും. അതുതന്നെയാണ് റയാന്‍ എയര്‍ വിമാനത്തില്‍ സംഭവിച്ചത്.

സ്‌കോട്ട്‌ലന്‍ഡുകാരായ റോബര്‍ട്ട് സ്‌റ്റെര്‍ലിംഗും നീല്‍ തോമസ് ഡഗ്ലസുമാണ് കാഴ്ചയില്‍ ഒരേപോലെയുള്ളവര്‍. അവര്‍ രണ്ടുപേരും അവിചാരിതമായി വിമാനത്തിനുള്ളില്‍ കണ്ടുമുട്ടിയത്. സ്റ്റാന്‍സ്‌റ്റെഡില്‍നിന്നു ഗാല്‍വേയിലേക്കുള്ള വിമാനത്തില്‍ കണ്ടുമുട്ടിയ ഇരുവരും പിന്നീട് കുറേ നേരം ഒന്നിച്ചു ചെലവഴിക്കുകയും സെല്‍ഫിയെടുത്തു ട്വീറ്റ് ചെയ്യുകയും ചെയ്തു. 32 വയസുകാരനാണ് ഡഗ്ലസ്. 35 വയസാണ് സ്‌റ്റെര്‍ലിംഗിന് പ്രായം. രണ്ടാള്‍ക്കും ഒരേ രീതിയിലെ താടിയും ശരീരപ്രകൃതിയുമാണുള്ളത്. സമാനമായ കറുത്ത ഷര്‍ട്ടാണ് ഇരുവരും ധരിച്ചിരുന്നതെന്നതും യാദൃച്ഛികം മാത്രം. TWIN STRANGERS അപരിചിതരായ ഇരട്ടകളെകണ്ടപ്പോള്‍ മറ്റു യാത്രക്കാര്‍ക്കും അദ്ഭുതം. ഡഗ്ലസിന്റെ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ ഇരട്ടകള്‍ക്ക് ഒന്നിച്ചിരിക്കാന്‍ സ്വന്തം സീറ്റു ഒഴിഞ്ഞുമാറുകയുംചെയ്തു. ഇരുവരും പരിചയപ്പെട്ടു കഴിഞ്ഞപ്പോള്‍ മറ്റൊരദ്ഭുതവും സംഭവിച്ചു. ഇരുവരും താമസിക്കാന്‍ ബുക്ക് ചെയ്തിരുന്നതാകട്ടെ ഒരേ ഹോട്ടല്‍. ഇരുവരും വൈകിട്ട് ഒന്നിച്ച് മദ്യപിച്ചാണ് സന്തോഷം പങ്കിട്ടത്. ഇരുവരുടെയും സെല്‍ഫി ട്വിറ്ററില്‍ തരംഗമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News