പോലീസും ഡോക്ടറും എന്‍ജിനീയറും ഗുണ്ടയുമൊക്കെ സിനിമയ്ക്കു പുറത്ത്; ഇപ്പോള്‍ തരംഗം ടെക്കീ റോളുകള്‍; തെന്നിന്ത്യന്‍ സിനിമയിലെ മാറുന്ന കാഴ്ചകള്‍

തെന്നിന്ത്യയിലെ സിനിമകള്‍ക്ക് എന്നും പല ഭാവങ്ങളാണ്. മലയാളത്തിലായാലും തമിഴിലായാലും തെലുങ്കിലായാലും ഒക്കെ കാലത്തോടൊത്തുനില്‍ക്കുന്ന ഭാവങ്ങളുണ്ടാകും. മലയാളം യഥാതഥമായി കുറേയൊക്കെ പോകുമ്പോള്‍ അമാനുഷികതയും അതിസാങ്കേതികതയും മറ്റു ഭാഷാ ചിത്രങ്ങളെ പിടികൂടി. ഓരോ ഭാഷയ്ക്കും അവിടെ പിറക്കുന്ന കഥാതന്തുക്കള്‍ക്കുമുണ്ടാകും പ്രത്യേകതകള്‍. അത്തരമൊരു പ്രത്യേകതയാണ് തെലുങ്കില്‍ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഒരുകാലത്ത് തെലുങ്കില്‍ ഐപിഎസ് ഓഫീസര്‍മാരായിരുന്നു അഭ്രപാളികള്‍ കീഴടക്കിയിരുന്നത്. പിന്നീട് കാലം കുറച്ചുകൂടി മുന്നോട്ടു പോയപ്പോള്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമായി. ഇപ്പോള്‍ ടെക്കികളാണ് തെലുങ്കു സിനിമയിലെ കഥാപാത്രങ്ങളാകുന്നത്. തെലുങ്കു സിനിമയുടെ പറുദീസയായ ഹൈദരാബാദ് ഐടി നഗരമായി വികസിക്കുന്ന വേഗത്തിലാണ് ടോളിവുഡില്‍ ഐടി താരങ്ങള്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളുമായത്.

allu-arjun-arya-2

ഇപ്പോള്‍ തെലുങ്കില്‍ നിര്‍മിക്കുന്ന സിനിമകളില്‍ പൊലീസ് ഓഫീസര്‍മാര്‍ ഹീറോകളാകുന്നതു കാണാനില്ലെന്നും എന്നാല്‍ പ്രധാന കഥാപാത്രമായി ഒരു സോഫ്റ്റ് വേര്‍ എന്‍ജിനീയര്‍ എത്തുന്നതു പതിവാണെന്നും സിനിമാ അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്തു ടോളിവുഡില്‍ റിലീസ് ആയ സിനിമകളിലെ ഉദാഹരങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നു.

അല്ലാരി നരേഷിന്റെ നേവു കഥു നുവ്വു, പുരി ജഗന്നാഥിന്റെ ജ്യോതി ലക്ഷ്മി എന്നീ സിനിമകള്‍ ടെക്കിയുടെ കഥയാണ്. ജ്യോതിലക്ഷ്മി ടെക്കിയുമായി പ്രണയത്തിലാകുന്ന ലൈംഗികത്തൊഴിലാളിയുടെ കഥയാണ്. ആന്ധ്രയിലെ നിരവധി കുടുംബങ്ങളിലെ പുതിയ തലമുറ ടെക്കികളായതാണ് ഇത്തരത്തിലെ കഥകള്‍ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് തിരക്കഥാ കൃത്തുക്കളുടെ അഭിപ്രായം. ആന്ധ്രയിലെ ഒരു ഗ്രാമത്തില്‍ പോയി ആരോടു ചോദിച്ചാലും അവര്‍ക്ക് ഒരു ടെക്കിയെങ്കിലും കുറഞ്ഞത് അറിയാമായിരിക്കും. അപ്പോള്‍ അവരുടെ ജീവിതവും കഥകളും അറിയാന്‍ ജനങ്ങള്‍ക്കു താല്‍പര്യമുണ്ടാകുമെന്നും തന്റെ അടുത്ത സിനിമ ഐടി മേഖലയിലുള്ളവരെക്കുറിച്ചാണെന്നും സംവിധായകനായ വി സാഗര്‍ റെഡ്ഢി പറയുന്നു.

ram-charan

ഹൈദരാബാദിലേക്ക് ഐടി കമ്പനികള്‍ എത്തിത്തുടങ്ങിയ കാലത്തു തന്നെ ടോളിവുഡിലും ഐടി കഥാപാത്രങ്ങള്‍ എത്തിയിരുന്നു. വെങ്കടേഷും ബ്രഹ്മാനന്ദവുമൊക്കെ ഇത്തരം റോളുകള്‍ ചെയ്തിട്ടുണ്ട്. പോക്കിരി ഇത്തരത്തിലെ ഒരു ചിത്രമായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ മന്ത്ര 2, ടൈഗര്‍ എന്നിവയിലെ കേന്ദ്ര കഥാപാത്രങ്ങള്‍ ടെക്കികളായിരുന്നു. 2009-ല്‍ ആര്യ രണ്ടില്‍ അല്ലു അര്‍ജുനും 2013-ല്‍ നായകില്‍ രാം ചരണും വേഷമിട്ടതും ടെക്കികളായാണ്. ഇരു ചിത്രങ്ങളും നിറഞ്ഞോടുകയും ചെയ്തു.

ഇതേ മനോഭാവം തെലുങ്കു വിട്ട് തമിഴിലേക്കും മലയാളത്തിലേക്കും ഒരു പരിധിവരെ വന്നിട്ടുണ്ട്. മലയാളത്തില്‍ അടുത്തകാലത്തിറങ്ങിയ പല സിനിമകളിലും ഇത്തരത്തിലെ തൊഴിലിടങ്ങള്‍ വലിയ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സോഫ്റ്റ് വെയര്‍, മാധ്യമപ്രവര്‍ത്തനം തുടങ്ങിയവ പ്രമേയമായ സിനിമകള്‍ അടുത്തുകാലത്തു കൂടുതല്‍ ഇറങ്ങിയിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News