സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വാങ്ങുന്ന ശീലമുണ്ടോ? മോഷണമുതല്‍ വാങ്ങരുത്; കേടായ ഫോണും കിട്ടാന്‍ സാധ്യത; ശ്രദ്ധിക്കാന്‍ അഞ്ചു കാര്യങ്ങള്‍

ഇലക്ട്രോണിക് സാധനങ്ങള്‍ക്കെല്ലാം എല്ലാക്കാലത്തും എറെ ആവശ്യക്കാരുണ്ട് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍. ഫോണുകളും അതുപോലെ. ചിലരുണ്ട്, പുതിയ ഫോണുകള്‍ ഇറങ്ങുന്ന മുറയ്ക്ക് അവ വാങ്ങി ചിലപ്പോള്‍ ദിവസങ്ങള്‍ മാത്രം പഴക്കം വന്നതാണെങ്കില്‍ പോലും പഴയ ഫോണ്‍ വിറ്റഴിക്കുന്നവര്‍. ഇത്തരത്തില്‍ പുതിയ ഫോണ്‍ ഇത്തിരി വൈകിയാണെങ്കിലും സെക്കന്‍ഡ് ഹാന്‍ഡ് വിലയ്ക്കു വാങ്ങുന്നവരുമേറെ. സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കാനുണ്ട് ഏറെ കാര്യങ്ങള്‍

mobile

ബില്ലും ബോക്‌സും അനുബന്ധ ഉപകരണങ്ങളും വാങ്ങുക
ഒരു കടയില്‍നിന്നാണ് സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വാങ്ങുന്നതെങ്കില്‍ നിര്‍ബന്ധമായും ബോക്‌സും ബില്ലും വാങ്ങണം. മോഷ്ടിക്കപ്പെട്ട ഫോണല്ല നിങ്ങള്‍ക്കു ലഭിക്കുന്നതെന്നുറപ്പാക്കാനാണ് ഇത്. മുമ്പൊരിക്കല്‍ ആപ്പിള്‍ തങ്ങളുടെ അഞ്ചാം പതിപ്പ് ഐഫോണുകള്‍ തിരിച്ചെടുത്തു പുതിയതു നല്‍കുകയുണ്ടായി. അപ്പോള്‍ അവര്‍ ആവശ്യപ്പെട്ടത് ബില്ലുണ്ടായിരിക്കണമെന്നാണ്. ഇത്തരത്തിലുള്ള സാഹചര്യമുണ്ടായാലും ആനുകൂല്യം ലഭിക്കാന്‍ ബില്‍ വേണം. ബോക്‌സ് ലഭിച്ചാല്‍ ഐഎംഇഐ നമ്പര്‍ എളുപ്പത്തില്‍ ലഭിക്കും. ഹെഡ്‌ഫോണ്‍, ഡാറ്റാ കേബിള്‍, ചാര്‍ജര്‍ തുടങ്ങിയ അക്‌സസറീസും ചോദിച്ചു വാങ്ങണം. അവയില്ലെങ്കില്‍ ഫോണിന്റെ വില പിന്നെയും കുറയ്ക്കാനും ശ്രമിക്കാം.

RAM

2 ജിബി റാമെങ്കിലും കുറഞ്ഞതു വേണം
ഇക്കാലത്ത് പതിനായിരം രൂപയ്ക്കു താഴെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഫോണുകള്‍ക്കെല്ലാംതന്നെ രണ്ടു ജിബി റാമുണ്ട്. ലെനോവ, ഷവോമി തുടങ്ങിയവ ഉദാഹരണം. അതുകൊണ്ടുതന്നെ സെക്കന്‍ഡ് ഹാന്‍ഡായി വാങ്ങുന്ന ഫോണുകളില്‍ രണ്ടു ജിഗാബൈറ്റെങ്കിലും റാമുണ്ടെന്നുറപ്പുവരുത്തണം. ഒരു ജിബിയെ ഉള്ളൂവെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡിന് അയ്യായിരത്തില്‍ കൂടുതല്‍ രൂപ കൊടുക്കരുത്. വാങ്ങുമ്പോള്‍ ഫോണിന്റെ പ്രൊസസര്‍ യഥോചിതം പ്രവര്‍ത്തിക്കുന്നുണ്ടെന്നുറപ്പുവരുത്തണം. ചില ഫോണുകള്‍ ഒരു വര്‍ഷത്തോളം പഴക്കം ചെന്നുകഴിഞ്ഞാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കണമെന്നില്ല. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണുകളായിരിക്കും സെക്കന്‍ഡ് ഹാന്‍ഡ് വാങ്ങാന്‍ നല്ലത്. ഇന്റലിന്റെ പ്രൊസസറുകളും നല്ലതാണ്. എന്നാല്‍ അവ ബാറ്ററി ആയുസിനെ ദോഷകരമായി ബാധിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

stolen-phones

മോഷ്ടിക്കപ്പെട്ടതാണോ എന്നു ശ്രദ്ധിക്കുക
മോഷ്ടിക്കപ്പെടുന്ന ഫോണുകള്‍ എത്തുന്നതേറെയും സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലാണ്. ബോക്‌സ് നിര്‍ബന്ധമായും ചോദിച്ചു വാങ്ങുകയെന്നതു തന്നെയാണ് ഇതു തിരിച്ചറിയാനുള്ള പ്രധാനമാര്‍ഗം. ഭൂരിഭാഗം മോഷണങ്ങളിലും കള്ളന്‍മാര്‍ക്കു ബോക്‌സ് ലഭിക്കാനിടയില്ല. ബോക്‌സ് കിട്ടിയില്ലെങ്കില്‍ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചു ഫോണ്‍ മോഷ്ടിക്കപ്പെട്ടതാണോ എന്നു പരിശോധിക്കാന്‍ സാധിക്കും. *#06# എന്നടിച്ചാല്‍ ഐഎംഇഐ നമ്പര്‍ ലഭിക്കും. ഇത് IMEIdetective.com എന്ന വെബ്‌സൈറ്റില്‍ നല്‍കിയാല്‍ മോഷ്ടിക്കപ്പെട്ടതാണോ എന്നു തിരിച്ചറിയാം. ഇതുതിരിച്ചറിഞ്ഞാല്‍ ചിലപ്പോള്‍ ഫോണിന്റെ യഥാര്‍ഥ ഉടമയ്ക്കു തിരികെ ലഭിക്കാനും വഴിയൊരുങ്ങിയേക്കും.

phone-case

ഹാര്‍ഡ് വെയര്‍ പരിശോധിക്കുക
സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വാങ്ങുമ്പോള്‍ ഫോണിന്റെ ബോഡി നിര്‍ബന്ധമായും പരിശോധിച്ചിരിക്കണം. പരുക്കുകള്‍ ഉണ്ടെങ്കില്‍ അതു ഫോണിന്റെ ബോര്‍ഡിനെയും സര്‍ക്യൂട്ടുകളെയും ബാധിക്കാനിടയുള്ളതാണ്. സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വാങ്ങാന്‍ പോകുമ്പോള്‍ ലാപ്‌ടോപ്പും ഡേറ്റാ കേബിളും കരുതുക. ഫോണ്‍ യഥാവിധം ചാര്‍ജ് ആകുന്നുണ്ടോ എന്നും ഡാറ്റാ കൈമാറ്റം നടക്കുന്നുണ്ടോ എന്നും ഉറപ്പു വരുത്തുക. സിംകാര്‍ഡ് ഇട്ട് ശരിയായ രീതിയില്‍ നെറ്റ് വര്‍ക്ക് കിട്ടുന്നുണ്ടെന്നുറപ്പാക്കുകയും ചെയ്യുക. ഇന്റര്‍നെറ്റില്‍ സര്‍ഫ് ചെയ്യുകയും ചില ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുയും ചിത്രങ്ങളെടുക്കുകയും ചെയ്യുക. ഇത്രയും ചെയ്താല്‍ ഫോണിന്റെ ഹാര്‍ഡ് വെയര്‍ ശരിയാംവിധമാണോ എന്നു മനസിലാക്കാം.

warrenty

വാറന്റി പരിശോധിക്കുക
സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ വാങ്ങുമ്പോള്‍ വാറന്റിയുള്ളതാണോ എന്നു പരിശോധിക്കുക. ചിലപ്പോള്‍ ഫോണ്‍ വാങ്ങിക്കഴിഞ്ഞു വാറന്റി പരിധി ഉയര്‍ത്തിയവര്‍ അതു വില്‍ക്കാന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ എക്‌സ്റ്റെന്‍ഡഡ് വാറന്റി ഉള്ള ഫോണ്‍ കിട്ടുമോ എന്നു നോക്കുക. സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകള്‍ക്കു തേര്‍ഡ്പാര്‍ട്ടി വാറന്റി നല്‍കുന്ന ചില സംവിധാനങ്ങളുമുണ്ട്. അവ ലഭ്യമാക്കാന്‍ നോക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News