ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് 21കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി; മൃതദേഹം വീട്ടില്‍ പൂട്ടിയിട്ടു

ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് 21കാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി; മൃതദേഹം വീട്ടില്‍ പൂട്ടിയിട്ടു
പുനെ: ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന്റെ പേരില്‍ ഇരുപത്തൊന്നുവയസുകാരിയെ ഭര്‍ത്താവ് കൊലപ്പെടുത്തി മൃതദേഹം വീട്ടില്‍ പൂട്ടിയിട്ടു. മഹാരാഷ്ട്രയിലെ പുനെയിലാണ് ജീന്‍സും ടീഷര്‍ട്ടും ധരിക്കാന്‍ പാടില്ലെന്ന നിര്‍ദേശം അവഗണിച്ചതിനെച്ചൊല്ലിയുള്ള വാക്കു തര്‍ക്കത്തിനൊടുവില്‍ കൊലപാതകം സംഭവിച്ചത്.

ഇരുപത്തൊന്നുവയസുകാരിയും വിദ്യാര്‍ഥിനിയുമായ പൂജയാണ് മരിച്ചത്. ഭര്‍ത്താവ് ഇരുപത്തഞ്ചുകാരനായ രഞ്ജിത്ത് നിഷാദ് ഒളിവിലാണ്. പൂജ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നതിനെ രഞ്ജിത്ത് നിരന്തരം എതിര്‍ത്തിരുന്നു. കഴിഞ്ഞദിവസം ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചു പുറത്തുപോയി വന്ന പൂജയുമായി തര്‍ക്കമുണ്ടാവുകയും വഴക്കിനിടയില്‍ രഞ്ജിത്ത് തല്ലിക്കൊല്ലുകയുമായിരുന്നു. വഴക്കും പൂജയുടെ കരച്ചിലും പരിസരവാസികള്‍ കേട്ടിരുന്നു.

ഇന്നലെ വീടു തുറക്കാതെകണ്ടു നാട്ടുകാര്‍ നോക്കിയപ്പോഴാണ് പൂജയുടെ മൃതദേഹം കണ്ടെത്തിയത്. രഞ്ജിത്തിനായി തെരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്. ഹൈദരാബാദ് സ്വദേശികളാണ് ഇരുവരും. രഞ്ജിത്തിന്റെ ജോലിയുമായി ബന്ധപ്പെട്ടാണു പുനെയിലെത്തിയത്. ഇരുവരും പ്രണയിച്ചു വിവാഹിതരായതാണെന്നു നാട്ടുകാര്‍ പറഞ്ഞു. പുരുഷനെപ്പോലെ തോന്നിക്കുന്നുവെന്നു പറഞ്ഞാണ് ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നതിനെ രഞ്ജിത്ത് എതിര്‍ത്തിരുന്നതെന്നു പരിസരവാസികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News