റാണിക്കും സംവിധായകനും രണ്ടാം വിവാഹവാര്‍ഷികം; കേരളത്തിന് മാതൃകയായി ആഷിഖും റിമയും വിവാഹിതരായിട്ട് രണ്ടു വര്‍ഷം

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം റിമ കല്ലിങ്കലും സംവിധായകന്‍ ആഷിഖ് അബുവിനും ഇന്നു വിവാഹവാര്‍ഷികദിനം. 2013 നവംബര്‍ ഒന്നിനു കൊച്ചിയിലായിരുന്നു ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കേരളത്തിന് മാതൃകായി ഇരുവരുടെയും വിവാഹം. ഇക്കുറി റാണിയായി റിമ ആഷിഖിന്റെ ചിത്രത്തില്‍ അഭിനയിച്ചു തകര്‍ത്തതിന്റെ സന്തോഷത്തിനിടയിലേക്കാണ് വിവാഹവാര്‍ഷികത്തിന്റെ മധുരനിമിഷവും എത്തിയത്.

22 ഫീമെയില്‍ കോട്ടയത്തിന്റെ ചിത്രീകരണത്തിന്റെ ഇടയിലാണ് ആഷിഖും റിമയും പ്രണയത്തിലായത്. പിന്നീട് വിവാഹിതരാവുകയായിരുന്നു. കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം ആഘോഷങ്ങളില്ലാതെയായിരുന്നു ഇരുവരും ജീവിതത്തിലേക്കു പ്രവേശിച്ചത്. വിവാഹച്ചടങ്ങുകള്‍ക്കു ചെലവാകുമായിരുന്ന പത്തുലക്ഷം രൂപ കാന്‍സര്‍രോഗികളുടെ ചികിത്സയ്ക്കായാണ് ഇവര്‍ നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News