നടിയാകും മുമ്പ് ആഷിനെ ഇന്ത്യക്കാര്‍ക്കറിയാം; ഐശ്വര്യറായിയുടെ ഈ നാല് അപൂര്‍വ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടോ…?

പല താരങ്ങളും സൗന്ദര്യമത്സരങ്ങള്‍ സിനിമയിലേക്കുള്ള വഴിയായാണ് കണ്ടിട്ടുള്ളത്. എന്നാല്‍ ആഷെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഐശ്വര്യക്കു ലോകസുന്ദരിപ്പട്ടം കിട്ടിയിട്ടും എത്രയോ കാലം കഴിയേണ്ടി വന്നു അങ്ങനെയൊരു തീരുമാനമെടുക്കാന്‍. മിസ് ഇന്ത്യയാകും മുമ്പേതന്നെ ആഷിന് ബോളിവുഡില്‍നിന്നു വിളി വന്നിരുന്നു എന്നതാണ് രസകരമായ കാര്യം.

ash-1

രാജാ ഹിന്ദുസ്ഥാനിയിലേക്കായിരുന്നു ക്ഷണം. മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറെടുത്തിരുന്ന സമയമായതുകൊണ്ട് ഐശ്വര്യ നിഷേധിച്ചു. സിനിമ നിരസിച്ച് ഐശ്വര്യ യാത്രചെയ്തത് ലോക സുന്ദരിപ്പട്ടത്തിലേക്കു മാത്രമായിരുന്നില്ല മത്സരത്തില്‍ മിസ് ഫോട്ടോജെനിക്ക്, മിസ് വേള്‍ഡ് കോണ്ടിനെന്റല്‍ ക്യൂന്‍ ഓഫ് ബ്യൂട്ടി തുടങ്ങിയ ബഹുമതികളിലേക്കു കൂടിയായിരുന്നു.

ash-2

മിസ് വേള്‍ഡ് ആകും മുമ്പ് മറ്റൊരു സൗന്ദര്യമത്സരത്തിലും ഐശ്വര്യ പട്ടമണിഞ്ഞിട്ടുണ്ട്. 1991-ല്‍. ഫോര്‍ഡ് ഇന്റര്‍നാഷണലിന്റെ സൂപ്പര്‍മോഡല്‍ മത്സരത്തിലായിരുന്നു അത്. നിഷ്‌കളങ്ക മുഖവുമായി അഴകിന്റെ പട്ടം ചൂടി നില്‍ക്കുന്ന ആഷിന്റെ ഈ ചിത്രം തീര്‍ത്തും അപൂര്‍വം.

sh-reception

1994-ല്‍ മിസ് വേള്‍ഡ് പട്ടവുമായി മടങ്ങിയെത്തിയ ഐശ്വര്യ റായ്ക്കു നല്‍കിയ സ്വീകരണം. ഈ യാത്രയാണ് പിന്നീട് ബോളിവുഡിലെ റാണിയാകാന്‍ ആഷിന് വഴിയൊരുക്കിയത്. പിന്നീട് പദ്മശ്രീ അടക്കമുള്ള ബഹുമതികള്‍ ആഷിനെത്തേടിയെത്തി.

ash-4

താരമാകും മുമ്പ് ഐശ്വര്യ അഭിനയിച്ച ഒരു പരസ്യമാണിത്. 1991-ല്‍ ഒരു അമേരിക്കന്‍ മാസികയിലാണ് ഈ പരസ്യം പ്രത്യക്ഷപ്പെട്ടത്. പലര്‍ക്കുമറിയില്ല, രഹേജ കോളജില്‍ നിന്നു പഠനം മതിയാക്കി മോഡലിംഗിലേക്കിറങ്ങുകയായിരുന്നു ഐശ്വര്യയെന്ന്. ആദ്യത്തെ പരസ്യം കാമലിന്‍ പെന്‍സിലിനു വേണ്ടിയായിരുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍.

(കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News