രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് എന്‍ആര്‍ നാരായണ മൂര്‍ത്തി; സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടു; പട്ടിണിയടക്കമുള്ളവ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും ഇന്‍ഫോസിസ് സ്ഥാപകന്‍

ദില്ലി: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ ആശങ്ക വളര്‍ന്നുവരുന്നുണ്ടെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തി. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസമില്ല. ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിച്ച് വിശ്വാസം തിരികെ നേടാനാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. ദേശീയ വാര്‍ത്താചാനലിന്റെ വിശകലനപരിപാടിയിലാണ് നാരായണമൂര്‍ത്തി ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാരിനും എതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

ഭൂരിപക്ഷ നിലപാട് ന്യൂനപക്ഷങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയല്ല വേണ്ടത്. ന്യൂനപക്ഷങ്ങള്‍ക്ക് ആവശ്യമുള്ളതല്ല അവര്‍ക്ക് നല്‍കുന്നതെന്നും നാരായണമൂര്‍ത്തി കുറ്റപ്പെടുത്തി. കന്നഡ എഴുത്തുകാരന്‍ ഡോ. എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകം ഉള്‍പ്പടെയുള്ള അക്രമസംഭവങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും മൂര്‍ത്തി പറഞ്ഞു.

ഞാന്‍ രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയത്തില്‍ താല്‍പര്യവുമില്ല. അക്കാര്യത്തില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. പക്ഷേ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ആ ഭീതി അവരുടെ ന്യൂനപക്ഷങ്ങളുടെ മനസില്‍ സ്ഥിരപ്പെടുകയാണ്. ഭരണഘടനായുടെ തത്വങ്ങള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ബിജെപി ഭരിച്ചാലും കോണ്‍ഗ്രസ് ആയാലും മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും സമാധാനമാണ് രാജ്യത്തിന് വേണ്ടതെന്നും നാരായണമൂര്‍ത്തി ഓര്‍മ്മിപ്പിച്ചു.

സാമ്പത്തിക വിഷയങ്ങള്‍ ഇപ്പോഴും പരിഹരിച്ചിട്ടില്ല. രാജ്യത്തിന് ആവശ്യമായ വളര്‍ച്ച കൈവരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ദാരിദ്ര്യത്തില്‍നിന്ന് ഇതുവരെ കരകയാനായിട്ടില്ല. പാവപ്പെട്ട കര്‍ഷകരുടെ ആത്മഹത്യ ഇതുവരെ ഒഴിവാക്കുവാന്‍ രാജ്യത്തിന് കഴിഞ്ഞില്ലെന്നും നാരായണ മൂര്‍ത്തി ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാനാണ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതെന്നും നാരായണമൂര്‍ത്തി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News