ഏഴു ജില്ലകളില്‍ കനത്ത പോളിംഗ്; 75.56 % വോട്ടിംഗ്; കൂടുതല്‍ പോളിംഗ് മലബാറില്‍; ഫലം വരുമ്പോള്‍ യുഡിഎഫ് തകരുമെന്ന് പിണറായി

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഏഴു ജില്ലകൡ നടന്ന വോട്ടെടുപ്പില്‍ കനത്ത പോളിംഗ്. അവസാന റിപ്പോര്‍ട്ടുകള്‍ പ്രകാരം എഴുപത്തിരണ്ടു ശതമാനത്തിന് മുകളിലാണ് പോളിംഗ്. വയനാട്, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 73 ശതമാനം. കോഴിക്കോട് ജില്ലയിലാണ് കുറവ് പോളിംഗ്. 68 ശതമാനം. രാവിലെ ഏഴിനാരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിച്ചു. ഫലം വരുന്നതോടെ യുഡിഎഫ് തകരുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ അനിഷ്ട സംഭവങ്ങളുണ്ടായി. തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷെമീമിനെ ഒരു സംഘം വെട്ടിപ്പരുക്കേല്‍പിച്ചു. ഗുരുതരമായി പരുക്കേറ്റ ഷെമിം ആശുപത്രിയിലാണ്. പലയിടങ്ങളിലും വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാല്‍ നടപടികള്‍ വൈകിയ സാഹചര്യവുമുണ്ടായി.

വിവിധ നേതാക്കള്‍ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. ഈ വോട്ടെടുപ്പോടെ യുഡിഎഫ് സംവിധാനം തകരാറിലാകുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേരിക്കല്‍ ബേസിക് യുപി സ്‌കൂളിലാണ് പിണറായി വിജയന്‍ വോട്ട് ചെയ്തത്.

ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരില്‍ ആദ്യം കേസെടുക്കേണ്ടത് കണ്ണൂര്‍ എസ്പിയുടെ പേരിലാണ്. ആന്തൂരില്‍ എതിരായി മത്സരിക്കാന്‍ ആളില്ലാത്തതിനെ സിപിഐഎമ്മിനെ കുറ്റപ്പെടുത്തിയിട്ടുകാര്യമില്ല. എത്രയോ സ്ഥലങ്ങളില്‍ സമാനസാഹചര്യം മുമ്പുമുണ്ടായിട്ടുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ തന്നെ അവസാനം കുറിക്കാന്‍ പോവുകയാണ്. എസ്എന്‍ഡിപിആര്‍എസ്എസ് ബാന്ധവം കരാറാണ്. വെള്ളാപ്പള്ളി നടേശന് സ്ഥാനലബ്ധിയും സാമ്പത്തിക ലാഭവും ഉണ്ടാകുന്ന ഇടപാടാണ് അത്. – പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News