മാധ്യമങ്ങളെയും ആരാധകരെയും അറിയിക്കാതെ ഇന്ത്യയിൽ രഹസ്യസന്ദർശനം നടത്തി ഹോളിവുഡ് താരം ലിയനാഡോ ഡി കാപ്രിയോ മടങ്ങി. കാലാവസ്ഥാ വ്യതിയാനം പ്രമേയമാക്കിയ ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ഡി കാപ്രിയോ ഇന്ത്യയിലെത്തിയത്. ശനിയാഴ്ച്ച രാവിലെ ആഗ്രയിലെത്തിയ ഡി കാപ്രിയോ രണ്ടരമണിക്കൂറോളം താജ് മഹാലിൽ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്.
സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇന്ത്യൻ ഗൈഡിനുമൊപ്പമാണ് ഡികാപ്രിയോ ആഗ്രയിലെത്തിയത്. താരത്തെ തിരിച്ചറിഞ്ഞ് അടുത്തെത്തിയവർ എടുത്ത ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. താരത്തിനൊപ്പം മാതാവും കുടുംബാംഗങ്ങളുമുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. പ്രശസ്ത പരിസ്ഥിതി പ്രവർത്തക സുനിതാ നരേനാണ് ഡോക്യുമെന്ററി ഒരുങ്ങുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here