ഭിക്ഷ യാചിച്ച ബാലനെ ബിജെപി മന്ത്രി തൊഴിച്ചു മാറ്റി; വിവാദത്തിലായത് മധ്യപ്രദേശ് മന്ത്രി; ദൃശ്യങ്ങൾ പുറത്ത്

BJP-MINISTER

ഭോപ്പാൽ: ഭിക്ഷ യാചിച്ചെത്തിയ ബാലനെ തൊഴിച്ചു മാറ്റുന്ന മധ്യപ്രദേശ് ബിജെപി മന്ത്രിയുടെ ദൃശ്യങ്ങൾ പുറത്ത്. മൃഗപരിപാലന മന്ത്രി കുസും മെഹ്‌ഡെലെയാണ് സഹായം അഭ്യർത്ഥിച്ച് എത്തിയ ബാലനെ തൊഴിച്ചത്.

പൈസയോ ഭക്ഷണമോ നൽകുമോ എന്നാവശ്യപ്പെട്ടാണ് ബാലൻ മന്ത്രിയുടെ മുന്നിലെത്തിയത്. കാലിൽ വീണ ബാലനെ മന്ത്രി കാല് കൊണ്ട് തലക്ക് തൊഴിക്കുകയായിരുന്നു. അതിന് ശേഷം മന്ത്രി കാറിൽ കയറി പോകുകയായിരുന്നു. മന്ത്രിയുടെ വഴിയിൽ തടസം സൃഷ്ടിച്ചെന്ന് ആരോപിച്ച് ബാലനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയും ചെയ്യുന്നുണ്ട്. മധ്യപ്രദേശ് പിറവി ദിനത്തോട് അനുബന്ധിച്ച നടന്ന ചടങ്ങിനിടെയാണ് സംഭവം.

വീഡിയോ വിവാദമായതോടെ സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ അവർ ഇതുവരെ തയ്യാറായിട്ടില്ല. പന്നയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് കുസും മെഹ്‌ഡെലെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News