2005ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്ന് കോടിയേരി; വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ചത് ബിജെപിക്ക് ബാധ്യതയായി

കണ്ണൂര്‍: തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ 2005ലെ ഫലം ആവര്‍ത്തിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പ് ഫലം യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത കൂട്ടും. ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫിന് നിരാശയായിരിക്കുമുണ്ടാവുകയെന്നും കോടിയേരി പറഞ്ഞു.

2005-ല്‍ പതിനാലു ജില്ലകളില്‍ പതിമൂന്നിലും ജയിച്ച സാഹചര്യമാണുള്ളത്. അതേ അവസ്ഥയിലേക്കാണ് കേരളം ഇപ്പോള്‍ പോകുന്നത്. തദ്ദേശഫലം കേരള രാഷ്ട്രീയത്തില്‍തന്നെ മാറ്റം വരുത്തുന്നതായിരിക്കും. വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ചത് ബിജെപിക്കു ബാധ്യതയായെന്നു കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here