ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ടെന്ന് വി എസ്; ഉമ്മന്‍ചാണ്ടിക്കും മാണിക്കുമെതിരേ പോരാട്ടം തുടരും

തിരുവനന്തപുംര: മകന്‍ വി എ അരുണ്‍കുമാറിനെതിരായ വിജിലന്‍സ് കേസെന്ന ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ടെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിക്കും കെ എം മാണിക്കുമെതിരായ അഴിമതി വിരുദ്ധ പോരാട്ടം തുടരും. തന്നെ ആരും പിന്തിരിപ്പിക്കേണ്ട കാര്യമില്ല

കയര്‍ഫെഡിലെ ആരോപണങ്ങള്‍ പല തവണ അന്വേഷിച്ച കേസാണ്. പല കേസുകളും പ്രതികാരമായി സൃഷ്ടിക്കുന്നതാണ്. പാമോയില്‍, ബാര്‍, സോളാര്‍ കേസില്‍ മുങ്ങിത്താണ യുഡിഎഫ് പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. ജനം ഇതു മനസിലാക്കി അവഗണിക്കുമെന്നും വി എസ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News