ആടുജീവിതം ബ്ലെസി സിനിമയാക്കുന്നു; നജീബായി പൃഥ്വിരാജ്; ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച്ച

2009ൽ ഏറ്റവും മികച്ച നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അർഹമായ ബെന്യാമിന്റെ ആടു ജീവിതം സിനിമയാക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ ബ്ലെസിയാണ് നജീബിന്റെ മരുഭൂമിയിലെ അടിമത്വ ജീവിതം സിനിമയാക്കുന്നത്.

സൗദിയിൽ പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിൽ വർഷങ്ങളോളം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ആടുജീവിതം. നജീബിന്റെ വേഷത്തിൽ യുവതാരം പൃഥ്വിരാജ് ആണ് എത്തുന്നത്. ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. നവംബർ ആദ്യവാരം ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ചലച്ചിത്രലോകത്ത് നിന്നുള്ള വാർത്തകൾ.

2010ൽ പ്രഖ്യാപിച്ച സിനിമ ചില കാരണങ്ങൾ കൊണ്ടും നീണ്ടു പോകുകയായിരുന്നു. തമിഴ്താരം വിക്രമിനെയാണ് പ്രധാനവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് പൃഥ്വിരാജിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here