ചുരുക്കിയ കാലം കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറിയ ബോളിവുഡ് താരമാണ് ആലിയ ഭട്ട്. ഗൗരവഭാവങ്ങളൊന്നുമില്ലാതെ, മുഖത്ത് നിറഞ്ഞ് നിൽക്കുന്ന കുട്ടിത്തം കൊണ്ട് ബോളിവുഡിലും ആലിയ സ്റ്ററാണ്. എന്നാൽ കഴിഞ്ഞ ദിവസം ഫെമിന മാഗസിന്റെ ഫോട്ടോ ഷൂട്ടിലെ മേക്കോവർ ആരാധകരെ ഞെട്ടിക്കുന്നതാണ്.

ഫെമിനയുടെ 55-ാം വാർഷിക എഡീഷന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് അത്ഭുതപ്പെടുത്തുന്ന മേക്കോവർ. ഇത്രയും സ്‌റ്റൈലിഷ് ലുക്കിൽ ആലിയയെ കണ്ടിട്ടില്ലെന്നാണ് ആരാധകരുടെ പ്രതികരണം.

 

ചിത്രങ്ങൾ താഴെ കാണാം

aalia-bhatt-1

 

aalia-bhatt-2

aalia-bhatt-3

 

aalia-bhatt-4

 

aalia-bhatt-5

 

കരൺ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെയാണ് ആലിയ ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇംതിയാസ് അലിയുടെ ഹൈവേ, വരുൺ ധവാനൊപ്പം ഹംപ്റ്റി ഷർമ കി ദുൽഹനിയ, അർജുൻ കപൂറുമൊത്ത് 2 സ്റ്റേറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളെല്ലാം വൻഹിറ്റുകളായിരുന്നു. എന്നാൽ അവസാനം പുറത്തിറങ്ങിയ ഷാന്താർ പരാജയപ്പെട്ടപ്പോൾ, അഭിനയ ജീവിതത്തിലെ ആദ്യ ഫ്‌ളോപ്പ് ചിത്രമെന്നാണ് താരം അഭിപ്രായപ്പെട്ടത്.