രണ്ടാംഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം; ഏഴ് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചരണം ഇന്നവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍

തിരുവനന്തപുരം: ഏഴ് ജില്ലകളിലെ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. മധ്യകേരളത്തിലെ ഏഴ് ജില്ലകളിലാണ് പ്രചരണത്തിന് സമാപനമാകുന്നത്. പരസ്യ പ്രചരണം വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും. മൊത്തം 12,651 വാര്‍ഡുകളിലേക്കുള്ള പരസ്യ പ്രചരണമാണ് കൊട്ടിക്കലാശിക്കുന്നത്. ആകെ 44,388 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളും രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടും.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. നവംബര്‍ അഞ്ചിനാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. നാളെ നിശബ്ദ പ്രചരണത്തിന്റെ ദിവസമാണ്. ഏറ്റവും അധികം അടിയൊഴുക്കുകള്‍ ഉണ്ടാവുന്നതും ഈദിവസം തന്നെ. രണ്ടാംഘട്ടത്തില്‍ ആകെ 19,328 പോളിംഗ് സ്ര്‌റേഷനുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ നഗര മേഖലയില്‍ 2,647 പോളിംഗ് സ്‌റ്റേഷനുകളും ഗ്രാമീണ മേഖലയില്‍ 16,681 ബൂത്തുകളും ഉള്‍പ്പെടും. പുതിയതായി രൂപീകരിച്ച 14 മുനിസിപ്പാലിറ്റികളും രണ്ടാംഘട്ട പ്രചരണം നടക്കുന്നവയില്‍ ഉള്‍പ്പെടുന്നു. തൃശൂരില്‍ 55ഉം കൊച്ചിയില്‍ 74 വാര്‍ഡുകളും ഉള്‍പ്പെടുന്നു.

അവസാന ദിവസത്തില്‍ വാശിയേറിയ പ്രചരണമാണ് ഇടത് – വലത് മുന്നണികളും ബിജെപിയും കാഴ്ചവെയ്ക്കുന്നത്. പ്രചരണത്തില്‍ മുന്‍തൂക്കം ഇടതുമുന്നണിയ്ക്കുണ്ട്. ബാര്‍ കോഴക്കേസിലെ കെ എം മാണിക്കെതിരായ കോടതിവിധി യുഡിഎഫിനെ തീര്‍ത്തും പ്രതിരോധത്തിലാക്കി. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിലാണ് ബിജെപിയ്ക്ക് ഏര്‌റവും അധികം മറുപടി പറയേണ്ടിവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News